Asianet News MalayalamAsianet News Malayalam

'സ്ത്രീയെന്ന നിലയിൽ കംഫർട്ടബിൾ ആയതുകൊണ്ടു മാത്രമാണ് അഭിനയിച്ചത്': ‘കഥ ഇന്നുവരെ’യെക്കുറിച്ച് മേതിൽ ദേവിക

പ്രശസ്ത നർത്തകി മേതിൽ ദേവിക ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'കഥ ഇന്നുവരെ'. 25 വർഷത്തിനിടെ നിരവധി അവസരങ്ങൾ നിരസിച്ചു നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച മേതിൽ ദേവിക, സിനിമയിലേക്കുള്ള പ്രവേശനത്തിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തുന്നു.

Methila devika share  first movie experience  as actor  Kadha Innu Vare  vvk
Author
First Published Aug 21, 2024, 4:13 PM IST | Last Updated Aug 21, 2024, 4:13 PM IST

കൊച്ചി: അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രം​ഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന ‘കഥ ഇന്നുവരെ’ സംവിധാനം ചെയ്യുന്നത് വിഷ്ണു മോഹനാണ്. എന്തുകൊണ്ടാണ് ഈ സിനിമിയിൽ അഭിനയിക്കാൻ തീരുമാനിച്ചതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മേതിൽ ദേവിക ഇപ്പോൾ.

മലയാളികൾക്ക് പരിചയപ്പെടുത്തൽ വേണ്ടാത്ത പേരാണ് മേതിൽ ദേവിക. നർത്തകി എന്ന നിലയിൽ ശ്രദ്ധേയയായ മേതിൽ ദേവിക അഭിനയിക്കുന്ന ആദ്യ ചിത്രം ‘കഥ ഇന്നുവരെ’ റിലീസിന് ഒരുങ്ങുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ നായികയായി സിനിമകളിൽ ഒട്ടേറെ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് വച്ച് നൃത്തത്തില്‍ ശ്രദ്ധ നൽകാനാണ് മേതിൽ ​ദേവിക തീരുമാനിച്ചത്.

‘‘പണ്ടേ ഒട്ടേറെ അവസരം ലഭിച്ചതല്ലേ, എന്തുകൊണ്ട് അന്ന് അഭിനയിച്ചില്ല എന്ന് പലരും ചോദിച്ചു. അന്ന് താൽപര്യമില്ലായിരുന്നു. കംഫർട്ടബിൾ അല്ലെന്ന് എനിക്ക് തന്നെ തോന്നിയിരുന്നു. ഇപ്പോൾ ഈ ടീം നല്ലതെന്ന് തോന്നിയതുകൊണ്ടാണ് യെസ് പറഞ്ഞത്. അതിനുശേഷമാണ് സ്ക്രിപ്റ്റും പണവും എല്ലാം...’’ ഒരു മാധ്യമ അഭിമുഖത്തിൽ മേതിൽ ദേവിക പറഞ്ഞു. ഹേമാ കമ്മിറ്റി റിപ്പോർട്ട് ഞെട്ടിച്ചില്ലെന്ന് നേരത്തെ മേതിൽ ദേവിക പ്രതികരിച്ചിരുന്നു. എല്ലാവർക്കും അറിയുന്ന കാര്യമല്ലേ റിപ്പോർട്ടിലുള്ളത്. ഇത് പുറത്തുവന്നത് കൊണ്ട് പ്രശ്‌നങ്ങളുടെ തീവ്രത ആളുകൾക്ക് മനസിലാക്കാനായി. സിനിമയിലെ നടൻമാർ ജീവിതത്തിലും ഹീറോ ആകാൻ ശ്രമിക്കണമെന്നും മേതിൽ ദേവിക പ്രതികരിച്ചിരുന്നു. അംഗമല്ലെങ്കിലും ഡബ്ല്യുസിസിയെ പൂർണമായും പിന്തുണയ്ക്കുന്നുവെന്നും മേതിൽ ദേവിക പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവർ ഇടപെടണം. പുറത്ത് നിന്നുള്ളവർ ഇടപെട്ടാൽ വിഷയം കൂടുതൽ സങ്കീർണമാകുമെന്നും മേതിൽ ദേവിക പ്രതികരിച്ചു.

സെപ്റ്റംബർ മാസത്തിൽ റിലീസിന് ഒരുങ്ങുന്ന “കഥ ഇന്നുവരെ”യിൽ നിഖില വിമൽ, ഹക്കീം ഷാജഹാൻ, അനുശ്രീ, അനു മോഹൻ, സിദ്ധിഖ്, രഞ്ജി പണിക്കർ, കോട്ടയം രമേശ്, കൃഷ്ണപ്രസാദ്, അപ്പുണ്ണി ശശി, കിഷോർ സത്യ, ജോർഡി പൂഞ്ഞാർ‌ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷ്‌ണു മോഹൻ സ്റ്റോറീസിന്റെ ബാനറിൽ വിഷ്ണു മോഹനും, ഒപ്പം ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ്, ഹാരിസ് ദേശം, അനീഷ് പിബി, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് "കഥ ഇന്നുവരെ" നിർമിക്കുന്നത്.

ഛായാഗ്രഹണം - ജോമോൻ ടി ജോൺ, എഡിറ്റിങ് - ഷമീർ മുഹമ്മദ്, സംഗീതം - അശ്വിൻ ആര്യൻ, പ്രൊഡക്ഷൻ കൺട്രോളർ - റിന്നി ദിവാകർ, പ്രൊഡക്ഷൻ ഡിസൈനർ - സുഭാഷ് കരുൺ, കോസ്റ്റ്യൂംസ് - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി സുരേന്ദ്രൻ, പ്രോജക്‌ട് ഡിസൈനർ- വിപിൻ കുമാർ, വി എഫ് എക്സ് - കോക്കനട്ട് ബഞ്ച്, സൗണ്ട് ഡിസൈൻ - ടോണി ബാബു, സ്റ്റിൽസ് - അമൽ ജെയിംസ്, ഡിസൈൻസ് - ഇല്യൂമിനാർട്ടിസ്റ്, പ്രൊമോഷൻസ് - 10ജി മീഡിയ, പി ആർ ഒ - എ എസ് ദിനേശ്, ആതിര ദിൽജിത്.

ഋഷഭ് ഷെട്ടിയുടെ ബോളിവുഡ് വിമർശനം: കാന്താര താരത്തിന്‍റെ വാക്കുകൾ വൈറൽ, എതിര്‍ത്തും ഒരു വിഭാഗം

പ്രണവ് മോഹന്‍ലാല്‍ തെലുങ്കിലേക്കോ, അവസരം ഒരുക്കാന്‍ വന്‍ സംവിധായകന്‍ ?

Latest Videos
Follow Us:
Download App:
  • android
  • ios