ജൂലൈ 22  മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7.30ന്

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശ്രദ്ധേയ മത്സരാര്‍ഥികളായിരുന്നു അഖില്‍ മാരാരും ശോഭ വിശ്വനാഥും. ടോപ്പ് 5 ല്‍ ഇടംനേടിയിരുന്നു ഇരുവരും. അഖില്‍‌ ടൈറ്റില്‍ വിജയി ആയപ്പോള്‍ ശോഭയ്ക്ക് നാലാം സ്ഥാനമാണ് ലഭിച്ചത്. ബിഗ് ബോസ് ഹൌസില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന എതിരാളികളായാണ് ഏറെ സമയവും ഇരുവരും ഉണ്ടായിരുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് അവസാനിച്ചതിന് ശേഷം ഇരുവരും ആദ്യമായി ഒരു വേദിയില്‍ ഒരുമിച്ചെത്തുകയാണ്. ഏഷ്യാനെറ്റിന്‍റെ തന്നെ മറ്റൊരു റിയാലിറ്റി ഷോയിലൂടെയാണ് അത്.

സംഗീത റിയാലിറ്റി ഷോ ആയ സ്റ്റാര്‍ സിംഗറിന്‍റെ ഈയിടെ ആരംഭിച്ച 9-ാം സീസണ്‍ വേദിയിലേക്കാണ് അഖിലും ശോഭയും ഒരുമിച്ച് എത്തുന്നത്. അതിന്‍റെ പ്രൊമോ ഏഷ്യാനെറ്റ് പുറത്തുവിട്ടു. പരസ്പരമുള്ള കൌണ്ടറുകളുമായി സദസ്സില്‍ പൊട്ടിച്ചിരി ഉണര്‍ത്തുന്ന ബിഗ് ബോസ് മുന്‍ മത്സരാര്‍ഥികളെ പ്രൊമോയില്‍ കാണാം. 

അതേസമയം ഷോയുടെ ലോഞ്ച് ഇവന്‍റ് 15, 16 തീയതികളില്‍ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്നു. ജൂലൈ 22 മുതൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി 7.30ന് ഷോ തുടര്‍ന്ന് സംപ്രേക്ഷണം ചെയ്യും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിംഗര്‍ സീസൺ 9 വേദിയിൽ മാറ്റുരയ്ക്കാന്‍ എത്തുന്നത്. ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര, സിത്താര, വിധു പ്രതാപ് എന്നിവരാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ആർ ജെ വർഷയാണ്. സീസണിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഓസ്കർ അവാർഡ് ജേതാവുമായ കീരവാണിയും മംമ്ത മോഹൻദാസും ചേർന്നാണ് നിര്‍വ്വഹിച്ചത്.

ALSO READ : രണ്ട് ദിവസം കൊണ്ട് സിനിമ ലാഭത്തില്‍! തെലുങ്കില്‍ വന്‍ വിജയവുമായി വിജയ് ദേവരകൊണ്ടയുടെ സഹോദരന്‍

അഖില്‍ മാരാരും ശോഭ വിശ്വനാഥും വീണ്ടും ഒരുമിച്ച്! വീഡിയോ..

#SS9Promo സംഗീത വിസ്മയത്തിന് കൊടിയേറി സ്റ്റാർ സിങ്ങർ സീസൺ 9 ഗ്രാൻഡ് പ്രീമിയർ പോരാട്ടം.