രണ്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ മലയാളികൾക്ക് പരിചിതമല്ലാത്ത മുഖമായിരുന്നു അലസാൻഡ്ര. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ നിരവധി ആരാധകരെയാണ് സാൻഡ്ര സ്വന്തമാക്കിയത്

ബിഗ് ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയായിരുന്നു അലസാൻഡ്ര ജോൺസൺ. മികച്ച മത്സരം കാഴ്ചവച്ച് ബിഗ് ബോസിൽ ശ്രദ്ധ നേടാൻ താരത്തിന് സാധിച്ചിരുന്നു. കൊവിഡ് കാരണം വിജയികളില്ലാതെ പോയ സീസൺ രണ്ടിലെ താരങ്ങളെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

രണ്ടാം സീസണ്‍ തുടങ്ങിയപ്പോള്‍ മലയാളികൾക്ക് പരിചിതമല്ലാത്ത മുഖമായിരുന്നു അലസാൻഡ്ര. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ നിരവധി ആരാധകരെയാണ് സാൻഡ്ര സ്വന്തമാക്കിയത്. എയർ ഹോസ്റ്റസായിരുന്ന സാൻഡ്ര ജോലി ഉപേക്ഷിച്ചായിരുന്നു ബിഗ് ബോസ് സീസൺ രണ്ടിലേക്ക് വന്നത്. ഇപ്പോൾ മോഡലിഗിലും അഭിനയത്തിലുമടക്കം സജീവമാണ് താരം.

സോഷ്യൽ മീഡിയയിൽ സജീവമായ സാൻഡ്ര പങ്കുവയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക്ഡൌൺ കാലത്തെ കിടിലൻ ഡാൻസ് പെർഫോമൻസ് പങ്കുവച്ചിരിക്കുകയാണ് താരം. 'പെട്ടെന്ന് ലോക്ക്ഡൌൺ മാറ്റിയില്ലെങ്കിൽ ഞാൻ വല്യ ഡാൻസർ ആയി മാറിയാലോ എന്നാണ് എന്‍റെ പേടി'- എന്ന് സാൻഡ്ര ഇൻസ്റ്റയിൽ പങ്കുവച്ച വീഡിയോക്കൊപ്പം കുറിക്കുന്നു. 

എന്നാൽ ഇതിന് മറുകമന്‍റുകളുമായി എത്തുകയാണ് ബിഗ് ബോസ് സഹതാരങ്ങൾ. പൊളി എന്ന് വീണ കമന്‍റ് ചെയ്തപ്പോൾ, ഇവളെ ഇനി വളരാൻ നമ്മൾ സമ്മതിക്കരുതെന്നാണ് എലിന പടിക്കലിന്‍റെ കമന്റ്. പ്രതിഭ വളരട്ടെയെന്നാണ് രേഷ്മ കമന്‍റ് ചെയ്തിരിക്കുന്നത്.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona