Asianet News MalayalamAsianet News Malayalam

നാത്തൂന്‍റെ പിറന്നാൾ വ്യത്യസ്‍തമായി ആഘോഷിച്ച് ആലീസ് ക്രിസ്റ്റി: വീഡിയോ

മിസിസ് ഹിറ്റ്ലര്‍ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരം

alice christy celebrates birthday of sister in law instagram video nsn
Author
First Published Jan 27, 2024, 10:38 AM IST

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ആലീസ് ക്രിസ്റ്റി. സ്വന്തം യൂട്യൂബ് ചാനലിലൂടെയും ആലീസ് സജീവമാണ്. ആലീസിന്‍റെ ഭർത്താവും കുടുംബവുമെല്ലാം മലയാളി പ്രേക്ഷകർക്ക് അവരുടെ വ്ളോഗിലൂടെ പരിചിതരാണ്. നാത്തൂൻ കുക്കുവിനോടുള്ള താരത്തിന്‍റെ സ്നേഹവും കരുതലും ഏതൊരാളെയും അസൂയപ്പെടുത്തുന്നതാണ്.

ഇപ്പോഴിതാ, ഇരുവരുടെയും സ്നേഹം തെളിയിക്കുന്ന പുതിയ വീഡിയോയാണ് ആലീസ് ക്രിസ്റ്റി പങ്കുവെക്കുന്നത്. കുക്കുവിന്‍റെ പിറന്നാൾ ആഘോഷിക്കുകയാണ് താരങ്ങൾ. കുക്കുവിന് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ പോവുകയാണെന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. നടുറോഡിൽ വച്ച് കുറച്ച് സുഹൃത്തുക്കളുമായി ചേർന്നാണ് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നത്. കേക്ക് മുറിച്ച് നൽകിയ ശേഷം ഇരുവരും കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവെക്കുന്നതും വീഡിയോയിൽ കാണാം. 

നേരത്തെയും നാത്തൂന്മാരുടെ സ്നേഹത്തിന് ആരാധകർ കൈയടി നൽകിയിരുന്നു. ആരും കണ്ണ് വെക്കാതിരിക്കട്ടെ, ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നൊക്കെയായിരുന്നു പ്രേക്ഷകരുടെ പ്രതികരണം. രണ്ടാം വിവാഹവാർഷികം തായ്‌ലൻഡില്‍ ആയിരുന്നു ഇരുവരും ആഘോഷിച്ചത്. എല്ലാ വിവാഹവാർഷികവും യാത്രയ്ക്കായി മാറ്റിവെക്കുമെന്ന് ആദ്യ വർഷത്തിൽ തന്നെ ഇരുവരും തീരുമാനം എടുത്തിരുന്നു.

 

പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവൽ ആണ് ആലീസിന്റെ ഭർത്താവ്. മുമ്പ് വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ തീരുമാനിച്ചുറപ്പിച്ചതാണ് വിവാഹമെന്നും ആലീസ് പറഞ്ഞിരുന്നു. മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് ആലീസ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ എന്ന സീരിയൽ നല്ലൊരു ബ്രേക്ക് ആണ് താരത്തിന് നൽകിയത്.

ALSO READ : 'മധുരരാജ'യ്ക്ക് ശേഷം സണ്ണി ലിയോണ്‍ വീണ്ടും മലയാളത്തില്‍; ഗാനം എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios