Asianet News MalayalamAsianet News Malayalam

'കൊവിഡില്ല, ഹോം ക്വറന്റൈനിലാണ്'; ആ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് പിന്നാലെ രാധിക ആപ്‌തെ

 രാധികെ ആപ്‌തെക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന വാര്‍ത്ത പരന്നപ്പോള്‍ വിശദീകരണവുമായി രാധിക തന്നെ രംഗത്തെത്തി.

am in self home quarantine radhika ampte reply on rumors about her post
Author
Kerala, First Published Mar 31, 2020, 2:05 AM IST

ലോകം മുഴുവന്‍ കൊവിഡ് ഭീതിയിലാണ്. വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിലും 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരിക്കുപിടിച്ച ഷെഡ്യൂളുകളും ഷൂട്ടിങ്ങുമൊക്കെയായി നടന്നിരുന്ന സെലിബ്രേറ്റികളും ഇപ്പോള്‍ വീട്ടില്‍ തന്നെയാണ്. വീട്ടിലിരിക്കുകയാണെങ്കിലും താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി ആരാധകരുമായി വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ മാസ്‌ക് ധരിച്ചുള്ള ചിത്രം പങ്കുവച്ച്  പുലിവാല് പിടിച്ചിരിക്കുകയാണ് നടി രാധിക ആപ്‌തെ.

ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ വ്യാജ വാര്‍ത്തകള്‍ വന്നുതുടങ്ങി. രാധികെ ആപ്‌തെക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്നായിരുന്നു വാര്‍ത്ത. വാര്‍ത്തകളുടെയും കമന്റുകളുടെയും തള്ളിക്കയറ്റത്തിനിടയില്‍ ബോളിവുഡ് താരം വിജയ് വര്‍മയും എന്റെ ദൈവമേ.. ശ്രദ്ധിക്കണേ ഡിയര്‍, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ കമന്റ്. സംഭവം അപ്രതീക്ഷിതമായി പരന്നപ്പോള്‍ വിശദീകരണവുമായി രാധിക തന്നെ രംഗത്തെത്തി.


തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്  ആശുപത്രി സന്ദര്‍ശിച്ചപ്പോൾ എടുത്ത ചിത്രമാണ്. തനിക്ക് കൊവിഡ് ഇല്ല. പക്ഷേ സ്വയം നിരീക്ഷണത്തിലാണെന്നും രാധിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. സുരക്ഷിതയാണ. പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. താന്‍ ഭര്‍ത്താവിനോടൊപ്പം ഹോം ക്വാറന്റൈനില്‍ കഴിയുകയാണെന്നും രാധിക വ്യക്തമാക്കി. കഴിഞ്ഞാഴ്ച മുംബൈയിലായിരുന്ന രാധിക ഭര്‍ത്താവുമൊത്ത് ലണ്ടനിലേക്ക് പോവുകയായിരുന്നു.

Follow Us:
Download App:
  • android
  • ios