Asianet News MalayalamAsianet News Malayalam

‘പെട്രോള്‍ വില 92ലേക്ക്, ഓക്കെ ബൈ ഹിമാലയം ട്രിപ്പ്’; അമേയയുടെ ഫോട്ടോഷൂട്ടും അടിക്കുറിപ്പും വൈറൽ

ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് കൂട്ടി. അതിനാല്‍ വീട്ടിലേക്ക് പോകുന്നു എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.

ameya mathew post about petrol rate
Author
Kochi, First Published Mar 6, 2021, 7:10 PM IST

ടി അമേയ മാത്യുവിന്റെ പുതിയ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാവുന്നത്.  ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് അമേയ നല്‍കിയ അടിക്കുറിപ്പാണ് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തെ ഇന്ധന വില വര്‍ധനവിനെ വിമര്‍ശിച്ചാണ് അമേയയുടെ ഫോട്ടോ ഷൂട്ട്. ഒരു ഹിമാലയം ട്രിപ്പ് പോകാന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്രം പെട്രോള്‍ വില 92ലേക്ക് കൂട്ടി. അതിനാല്‍ വീട്ടിലേക്ക് പോകുന്നു എന്നാണ് അമേയ കുറിച്ചിരിക്കുന്നത്.

Me : റെഡി 4 ഹിമാലയം ട്രിപ്പ്‌ ! 
Government : പെട്രോൾ വില 92 ലേയ്ക്ക്...
Me : Okay Bei... ട്രിപ്പ്‌ ടു ഹോം !! എന്നാണ് അമേയ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. 

പോസ്റ്റിന് താഴെ ആരാധകര്‍ രസകരമായ കമന്റുകളാണ് പോസ്റ്റ് ചെയ്യുന്നത്. അമേയയുടെ കുറിപ്പിനെ പുകഴ്ത്തുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കമന്റുകളും വന്നിട്ടുണ്ട്. ‘സൈക്കിളില്‍ പോകുന്നതാകും നല്ലത്’, ‘ജനങ്ങളെ വീട്ടിലിരുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വഴിയാണ് പെട്രോള്‍ വില വര്‍ദ്ധനവ്, വീട്ടില്‍ സുരക്ഷിതയായി ഇരിക്കു’, ‘ഒന്ന് റേഷന്‍ കട വരെയെങ്കിലും’, ’92 ആണോ ഇവിടെ 93 ആയി’ എന്നീ രീതിയിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയയാവുന്നത്. റിലീസ് ചെയ്യാനിരിക്കുന്ന മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലും താരം അഭിനയിച്ചിട്ടുണ്ട്. അമേയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്ന എല്ലാ ചിത്രങ്ങള്‍ക്കും ആരാധകരുണ്ട്. മിക്ക പോസ്റ്റുകള്‍ക്കും പ്രേക്ഷകരില്‍ നിന്ന് പിന്തുണയും ലഭിക്കാറുണ്ട്. 

Follow Us:
Download App:
  • android
  • ios