ആരാധകരെ കാണാൻ വരുന്ന സമയത്തൊന്നും അതിതാഭ് ബച്ചൻ ചെരുപ്പിടാറില്ല. 

ന്ത്യൻ സിനിമയുടെ ബി​ഗ് ബിയാണ് അമിതാഭ് ബച്ചൻ. പതിറ്റാണ്ടുകൾ നീണ്ട തന്റെ അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇന്നും ഒട്ടനവധി കഥാപാത്രങ്ങളിലൂടെ സിനിമാസ്വാദകരെ അമ്പരപ്പിച്ച് കൊണ്ടേയിരിക്കുക ആണ് അദ്ദേഹം. കാലങ്ങളായി ബച്ചൻ അനുവർത്തിച്ച് പോകുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്നാണ് മുംബൈയിലെ ജല്‍സ വസതിക്ക് മുന്നിൽ എത്തി തന്റെ ആരാധകരെ കാണുന്നത്. എല്ലാ ഞായറാഴ്ചയും അദ്ദേഹം ഈ പതിവ് തുടരുന്നുണ്ട്. ഈ കൂടിക്കാഴ്ചയിലെ ഏറെ കൗതുകകരമായൊരു സംഭവം ആണ് ഇപ്പോൾ ബോളിവുഡിലെ സംസാര വിഷയം. 

ആരാധകരെ കാണാൻ വരുന്ന സമയത്തൊന്നും അതിതാഭ് ബച്ചൻ ചെരുപ്പിടാറില്ല എന്നതാണ് ആകൗതുകം. അതെന്ത് കൊണ്ടാണെന്ന് പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടും ഉണ്ട്. ഇതെന്ത് കൊണ്ടാണെന്ന് ബച്ചൻ തന്നെ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുക ആണ്. 

"പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്. ഞാന്‍ അവരോട് പറയുന്നു. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങള്‍ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തില്‍ പോകുന്നത്. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം", എന്നാണ് ബച്ചൻ ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. ഒപ്പം ന​ഗ്നപാദനായി ആരാധകർക്ക് മുന്നിലെത്തിയ തന്റെ ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. 

View post on Instagram

അതേസമയം, 'പ്രൊജക്റ്റ് കെ' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ നിലവില്‍ അഭിനയിച്ച് കൊണ്ടിരുന്നത്. ഇതിനിടയില്‍ അദ്ദേഹത്തിന് പരിക്കേറ്റിരുന്നു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ് ബച്ചന്‍, രോഗമുക്തി നേടുന്നത് വരെ തന്റെ എല്ലാ ജോലികളും മാറ്റിവച്ചതായി അറിയിച്ചിരുന്നു. 

പോര് തുടങ്ങി മക്കളേ..; വിഷ്ണു 'വൃത്തികെട്ടവനെ'ന്ന് റിനോഷ്, കലിപ്പിൽ മിഥുൻ, ബസറടിച്ച് മാരാർ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രൊജക്റ്റ് കെ'. ദീപിക പദുക്കോണ്‍ ആണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെയാണ് അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്നത്. 'ഗുഡ്‍ബൈ' എന്ന ചിത്രമാണ് അമിതാഭ് ബച്ചന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകതയും 'ഗുഡ്‍ബൈ'ക്കുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News