Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് അമിതാഭിന്‍റെ മറുപടിയോ?; ഐശ്വര്യറായി, അമിതാഭ് പരാമര്‍ശം രാഹുല്‍ വിവാദത്തില്‍

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയത്.   

Amitabh Bachchan shares cryptic note after Rahul Gandhi attacks  Amitabh Bachchan  Aishwarya Rai in recent speech vvk
Author
First Published Feb 23, 2024, 5:10 PM IST

മുംബൈ:  ബോളിവുഡ് സീനിയര്‍ താരം അമിതാഭ് ബച്ചനെയും, മരുമകള്‍ ഐശ്വര്യ റായിയെയും വിമര്‍ശിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ജനുവരി 22ന് നടന്ന അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടായിരുന്നു വിമര്‍ശനം. ഇതിന് പിന്നാലെ രാഹുലിന് മറുപടി എന്ന നിലയില്‍ നേരിട്ടല്ലാതെ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അമിതാഭ് ഇപ്പോള്‍. 

തന്‍റെ എക്സ് അക്കൗണ്ടില്‍ തന്‍റെ 4929മത്തെ പോസ്റ്റായി അമിതാഭ് പോസ്റ്റ് ചെയ്തത് ഇതാണ്. "ജോലി ചെയ്യാനുള്ള സമയമാണിത്. ശരീരത്തിന്‍റെ ചലനാത്മകത മനസ്സിന്‍റെ വഴക്കം.ബാക്കിയുള്ളതെല്ലാം കാത്തിരിക്കണം..” എന്നാണ് അമിതാഭ് എഴുതിയത്. ഇത് രാഹുല്‍ ഗാന്ധിക്കുള്ള മറുപടിയാണ് എന്നാണ് സോഷ്യല് മീഡിയയില്‍ ചര്‍ച്ച നടക്കുന്നത്. 

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി  ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയത്.   രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 73 ശതമാനത്തെ പ്രതിനിധീകരിക്കുന്ന ഒബിസി, ദലിത്, പിന്നാക്ക വിഭാഗക്കാരെ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ എവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.

ഉഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ 'ഭാരത് ജോഡോ ന്യായ് യാത്ര  പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബോളിവുഡ് അഭിനേതാക്കളെയും വിമര്‍ശിച്ചത്. 

"നിങ്ങൾ രാമക്ഷേത്രത്തിലെ 'പ്രാണപ്രതിഷ്ഠ' ചടങ്ങ് കണ്ടോ? ഒരു ഒബിസി മുഖം ഉണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്ര മോദിയും ഉണ്ടായിരുന്നു." - എന്നാണ് രാഹുല്‍ പറഞ്ഞത്. 

അതേ സമയം രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി ശക്തമായ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന് വേണ്ടി നേട്ടം ഉണ്ടാക്കിയ ഐശ്വര്യയെപ്പോലുള്ള ഒരു വ്യക്തിയെ ഒരു നേട്ടവും നേടാന്‍ സാധിക്കാത്ത ഇന്ത്യ പലവട്ടം തോല്‍പ്പിച്ച ഒരാള്‍ അധിക്ഷേപം നടത്തുകയാണെന്ന് ബിജെപി കര്‍ണാടക ഘടകം പറഞ്ഞു. പല ബിജെപി നേതാക്കളും ഈ പ്രസംഗത്തിന്‍റെ പേരില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. 

മലയാള സിനിമയ്ക്ക് ഇത് 'ഫാബുലസ് ഫെബ്രുവരി' ; തീയറ്ററുകള്‍ പൂരപ്പറമ്പ്, തുടര്‍ച്ചയായി 50 കോടി കിലുക്കം.!

'ചന്ദനക്കുറി നിര്‍ബന്ധം മഞ്ഞുമ്മല്‍ ബോയ്സ് കണ്ടു നന്ദി': ദീപകിനോട് സുധിയുടെ ഭാര്യ

Follow Us:
Download App:
  • android
  • ios