Asianet News MalayalamAsianet News Malayalam

ബിന്നിക്കൊരു കുട്ടി സർപ്രൈസ്, വ്ളോഗ് പങ്കുവെച്ച് അമൃത നായർ

ഇപ്പോഴിതാ സെറ്റിൽ നിന്നുള്ള പിറന്നാൾ ആഘോഷ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അമൃത.

Amrita Nair shared a vlog of a baby surprise for Binny vvk
Author
First Published Apr 24, 2024, 7:55 AM IST | Last Updated Apr 24, 2024, 7:55 AM IST

തിരുവനന്തപുരം: മിനിസ്ക്രീൻ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരയായ കുടുംബവിളക്കിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചു നാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. 

എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. മോംസ് അൻഡ് മീ ലൈഫ് ഓഫ് അമൃത നായർ എന്ന യൂട്യൂബ് ചാനലിലും താരം വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായ ഗീതാഗോവിന്ദത്തിലാണ് നടിയിപ്പോൾ അഭിനയിക്കുന്നത്. 

ഇപ്പോഴിതാ സെറ്റിൽ നിന്നുള്ള പിറന്നാൾ ആഘോഷ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെക്കുകയാണ് അമൃത. ബിന്നിക്ക് നൽകിയ ചെറിയ സർപ്രൈസാണ് വീഡിയോയിൽ കാണിക്കുന്നത്. സീരിയലിൽ ശരിക്കും നായകൻ ഗോവിന്ദിൻറെ പിറന്നാൾ ആഘോഷത്തിനായി സെറ്റ് ഒരുക്കിയിരിക്കുകയാണ്. 

ഇതിൻറെ ഷൂട്ടിനിടയിലാണ് ബിന്നിക്ക് എല്ലാവരും ചേർന്ന് പിറന്നാൾ സമ്മാനം നൽകുന്നത്. ചോക്ലേറ്റ് മാത്രമേ വാങ്ങിയിട്ടുള്ളെന്നും അധികം പ്ലാൻ ചെയ്യാൻ പറ്റിയിരുന്നില്ലെന്നും അമൃത പറയുന്നുണ്ട്. എല്ലാവരും ചേർന്ന് ചോക്ലേറ്റ് കൊടുക്കുമ്പോൾ ബിന്നി സന്തോഷിക്കുന്നതും കാണാം.

ഗീതാ ഗോവിന്ദത്തിലെ പിറന്നാൾ പിറന്നാൾ ആഘോഷവും ബിന്നിക്ക് കേക്കുമായി നൂബിൻ വരുന്നതുമെല്ലാം മറ്റൊരു വീഡിയോയിൽ കാണിക്കാമെന്നും പറഞ്ഞാണ് അമൃത അവസാനിപ്പിക്കുന്നത്. ഇതിൻറെ രണ്ടാം ഭാഗം എന്തായാലും വേണമെന്ന ആവശ്യത്തിലാണ് ആരാധകർ. 

നേരത്തെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ അഭിനയത്തിലേക്ക് മടങ്ങി വന്നതിനെക്കുറിച്ചും നടി സംസാരിച്ചിരുന്നു. സത്യത്തിൽ അഭിനയം ഞാൻ നിർത്തിയതാണ്. എന്നാൽ ഈ ഫിനാൻഷ്യൽ ക്രൈസിസ് എന്ന ഒരു കാര്യം അത്ര സിംപിൾ അല്ല. പിന്നെ നല്ലൊരുക്യാരക്ടർ കിട്ടണം എന്നുണ്ടായിരുന്നുവെന്നും അമർത പറഞ്ഞിരുന്നു.

10 കോടിക്ക് ഇരുപത് ഏക്കര്‍ സ്ഥലം വാങ്ങി അമിതാഭ് ബച്ചന്‍: പദ്ധതി ഇതാണ്

'മിന്നൽ മുരളി' ഗ്രാഫിക് നോവല്‍ പുറത്തിറങ്ങി; പുതിയ കഥ, പുതിയ ദൗത്യം
 

Latest Videos
Follow Us:
Download App:
  • android
  • ios