കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ താരം

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്കിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത നായർ. 'ശീതൾ' എന്ന കഥാപാത്രമായാണ് അമൃത പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. ശ്രദ്ധേയ കഥാപാത്രം ആയിരുന്നെങ്കിലും വളരെ കുറച്ചുനാൾ മാത്രമാണ് നടി പരമ്പരയിൽ അഭിനയിച്ചത്. എന്നാൽ അതിനകം തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ശക്തമായി പ്രചരിച്ച ഗോസിപ്പുകളിലൊന്നാണ് അമൃത നായർ വിവാഹിതയായി എന്ന്. ഷിയാസ് കരീം അടക്കമുള്ളവർ ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്‍തിരുന്നു. എന്നാൽ അതെല്ലാം തന്റെ പുതിയ പരമ്പരയായ ഗീതാഗോവിന്ദത്തിന്റെ ഭാഗമാണെന്ന് നടി പിന്നീട് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ സ്റ്റൈലൻ വേഷത്തിലുള്ള ചിത്രങ്ങൾ പങ്കുവെക്കുകയാണ് താരം. കറുപ്പ് ബനിയനും ചെക്ക് മിനി സ്‌കര്‍ട്ടും ആണ് ചിത്രങ്ങളിലെ അമൃതയുടെ അടിപൊളി ലുക്കിന് മാറ്റ് കൂട്ടുന്നത്. 'ചിലപ്പോൾ ജീവിതത്തിലെ ദുഃഖകരമായ നിമിഷങ്ങൾ പോലും നിങ്ങളെ സന്തോഷത്തിലേക്ക് നയിച്ചേക്കാം. നിങ്ങൾക്ക് സന്തോഷം ലഭിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക' എന്നാണ് വളരെ പ്രസന്നവതിയായ ചിത്രങ്ങൾക്കൊപ്പം അമൃത കുറിച്ചിരിക്കുന്നത്.

View post on Instagram

സഹതാരങ്ങളായ ബിന്നി സെബാസ്റ്റ്യൻ അടക്കം നിരവധിപേരാണ് പോസ്റ്റിന് കമന്റുമായെത്തുന്നത്. കഴിഞ്ഞ ദിവസം ഗീതാഗോവിന്ദത്തിലെ തന്റെ നായകനായ അജു തോമസിനൊപ്പം അമൃത നടത്തിയ ഓണം ഫോട്ടോഷൂട്ടും വൈറലായിരുന്നു. സ്‌ക്രീനിൽ തല്ലും ബഹളവും ആണെങ്കിലും പ്രേക്ഷകർക്ക് മുന്നിൽ സന്തോഷത്തോടെ ഇവരെ കാണുന്നത് ആസ്വദിക്കുകയാണ് ആരാധകരും.

View post on Instagram

'സാന്ത്വനം' സീരിയലിൽ 'ഭദ്രന്റെ' മകനായ 'വരുൺ ഭദ്രൻ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അജു തോമസ്. അജുവുമൊത്തുള്ള ചിത്രം കണ്ടിട്ടാണ് അമൃത വിവാഹിതയായി എന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിച്ചത്. ഇത്തരം ഗോസിപ്പുകൾ തനിക്ക് ശീലമാണെങ്കിലും അജുവിന് പുതിയ അനുഭവം ആണ് എന്ന് അമൃത പറഞ്ഞിരുന്നു.

ALSO READ : സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ടൊവിനോയുടെ പരാതി; പൊലീസ് അന്വേഷണം തുടങ്ങി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം