കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ ഏവരെയും നടുക്കിയ അരുംകൊല നടന്നത്. മകനായ ഒന്നര വയസുകാരനെ ക്രൂരമായി അമ്മ തന്നെ കൊലപ്പെടുത്തിയ സംഭവം പുറത്തുവന്നത്. വ്യാപകമായ വിമര്‍ശനങ്ങള്‍ ആ സ്ത്രീക്കുനേരെ ഉയരുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ കൊടുംകുറ്റകൃത്യത്തിനെതിരെ വ്യാപകമായ രോഷപ്രകടനങ്ങള്‍ നടക്കുമ്പോള്‍.അവതാരകയായ അശ്വതി ശ്രീകാന്തിന്‍റെ പ്രതികരണം ശ്രദ്ധേയമാവുകയാണ്.

സമകാലീന സംഭവങ്ങളില്‍ നിരന്തരം പ്രതികരിക്കുന്നയാളാണ് അശ്വതി. നേരത്തെ സിഎഎ നിയമം സംബന്ധിച്ചും പരോക്ഷമായി അശ്വതി പ്രതികരിച്ചിരുന്നു.  'പ്രസവിച്ച പെണ്ണുങ്ങളെയെല്ലാം ‘അമ്മ’ എന്ന് പറയുന്ന പരിപാടി നിർത്താറായി...! ആ വാക്ക് അർഹിക്കുന്നവർ പ്രസവിച്ചവരാകണം എന്നുമില്ല...!!'  എന്നായിരുന്നു അശ്വതി കുറിച്ചത്.

നിരവധിയാളുകളാണ് ഇത്തരത്തില്‍ അശ്വതിയുടെ കുറിപ്പിന് പിന്തുണയുമായി എത്തുന്നത്. അതേസമയം കുറിപ്പിന് താഴെ ഒരാള്‍ ഇട്ട കമന്‍റ്  അശ്വതിയുടെതെന്ന തരത്തില്‍ ചിലര്‍ ഹെഡ്ഡിങ് ആക്കിയതിനെതിരെ താരം രംഗത്തെത്തുകയും ചെയ്തു.'ഇവർക്ക് ഇമ്മാതിരി ക്യാപ്‌ഷൻസ് ഒക്കെ എവിടുന്നു കിട്ടുന്നോ !! ഞാൻ അങ്ങനൊരു സ്റ്റേറ്റ്മെന്റ് പറഞ്ഞിട്ടില്ല !' എന്നായിരുന്നു സ്ക്രീന്‍ ഷോട്ട് സഹിതം അശ്വതി പോസ്റ്റ് ചെയ്തത്.