'നമുക്ക് വേണ്ടി ഓടി നടക്കുന്നവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്... ദൈവത്തെയോര്‍ത്തല്ല, അവരെയോര്‍ത്ത് വീട്ടില്‍ തന്നെ ഇരിക്കുകയാണ്. അതുതന്നെയാണ് വേണ്ടതും'

രാജ്യം മുഴുവനായും ലോക്ക്ഡൗണായിരിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും സ്വന്തമായുണ്ടാക്കിയതും, നിര്‍ബന്ധിതമായുമുള്ള വീട്ടുതടങ്കലിലാണ്. തിരക്കോട് തിരക്കോടെ ഓടിനടന്നവര്‍വരെ വീട്ടില്‍ ഇരിക്കുകയാണ്. ഷൂട്ടിംഗും മറ്റുമായി വീട്ടിലിരിക്കാന്‍ സമയംകിട്ടാത്ത നടീനടന്മാര്‍ക്കെല്ലാം ഇതൊരു ജയില്‍വാസം തന്നെയാണ്. എന്നാല്‍ നമുക്കായല്ല സമൂഹത്തിനുവേണ്ടിയാണ് അകത്തളത്തില്‍ അടച്ചിരിക്കേണ്ടതെന്ന് താരങ്ങള്‍ ദിവസവും പറയാറുണ്ട്. സാധരക്കാര്‍ പറയുന്നതിലും കൂടുതലായി ജനങ്ങളിലേക്കെത്തുക സെലബ്രിറ്റികള്‍ പറയുമ്പോഴാണല്ലോ.

അവതാരികയായ അശ്വതി ശ്രീകാന്ത് കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'എഴുത്തുണ്ട്, വായനയുണ്ട്, കഥ പറച്ചിലുണ്ട്, കളികളുണ്ട്, കറി വയ്ക്കലുണ്ട്, അടുക്കി പെറുക്കലുണ്ട്, അലമാര ഒതുക്കലുണ്ട്, സിനിമ കാണുന്നുണ്ട്, വഴക്കിടുന്നുണ്ട്, സ്‌നേഹിക്കുന്നുണ്ട്...ജീവിക്കുന്നുണ്ട്..

ഇതൊന്നും ചെയ്യാന്‍ പറ്റാതെ നമുക്ക് വേണ്ടി ഓടി നടക്കുന്നവരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുമുണ്ട്... ദൈവത്തെയോര്‍ത്തല്ല, അവരെയോര്‍ത്ത് വീട്ടില്‍ തന്നെ ഇരിക്കുകയാണ്. അതുതന്നെയാണ് വേണ്ടതും' എന്നാണ് താരം ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന തന്റെ വീട്ടിലിരിക്കുന്ന ചിത്രത്തോടൊപ്പം കുറിച്ചത്.

താരത്തിന്റെ പോസ്റ്റ്- 

View post on Instagram