ദാവണി സ്റ്റൈലിലുള്ള മനോഹരമായ വര്‍ക്കുകളോടുകൂടിയ വസ്ത്രത്തില്‍ അതിമനോഹരിയായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ച മിനിസ്‌ക്രീന്‍ അവതാരകയാണ് ലക്ഷ്‍മി നക്ഷത്ര. ഭാഷാശൈലിയും അവതരണത്തിലെ വ്യത്യസ്തതയുമാണ് ലക്ഷ്മിയെ വേറിട്ടുനിര്‍ത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലക്ഷ്മി ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങളൊക്കെ അതിലൂടെ പങ്കുവെക്കാറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍കൊണ്ട് ഇടയ്ക്കിടെ സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ള ലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ദാവണി സ്റ്റൈലിലുള്ള മനോഹരമായ വര്‍ക്കുകളോടുകൂടിയ വസ്ത്രത്തില്‍ അതിമനോഹരിയായാണ് ലക്ഷ്മി എത്തിയിരിക്കുന്നത്. വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ തരത്തിലുള്ള ട്രഡീഷണല്‍ ജ്വല്ലറികളും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫാന്‍ ഗ്രൂപ്പുകളും ആരാധകരുമുള്ള ലക്ഷ്മി നക്ഷത്രയുടെ ചിത്രങ്ങള്‍ ഇതിനോടകംതന്നെ വൈറലായിക്കഴിഞ്ഞു. കൂടാതെ നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകള്‍ അറിയിച്ച് കമന്‍റുകളുമായി എത്തിയിട്ടുള്ളത്.

ചിത്രങ്ങള്‍ കാണാം

View post on Instagram
View post on Instagram
View post on Instagram