ഓണത്തിനോടനുബന്ധിച്ച് ലക്ഷ്മി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. 

മിനി സ്‌ക്രീനില്‍ മലയാളികള്‍ ഏറെ ആഘോഷിച്ച അവതാരകയാണ് ലക്ഷ്മി നക്ഷത്ര. രസകരവും വ്യത്യസ്തവുമായ അവതരണത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് ചിന്നു ചേച്ചിയായി മാറിയ താരം സ്റ്റാര്‍ മാജിക്കില്‍ ഇപ്പോഴും നിറസാന്നിധ്യമാണ്. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് സോഷ്യല്‍മീഡിയയിലെ ഫാന്‍ പേജുകളും മറ്റും കണ്ടാല്‍ അറിയാം. മനോഹരമായ ചിരിയും വ്യത്യസ്തമായൊരു ഭാഷാശൈലിയുംകൊണ്ട് മലയാളികളുടെ പ്രിയംനേടിയ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവായ താരങ്ങളിലൊരാളാണ്.

Add Asianetnews as a Preferred SourcegooglePreferred

ഓണത്തിനോടനുബന്ധിച്ച് ലക്ഷ്മി കഴിഞ്ഞദിവസം പങ്കുവച്ച ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. മനോഹരമായ നീല പട്ടുപ്പാവാടയിലാണ് ചിത്രങ്ങളില്‍ ലക്ഷ്മിയുള്ളത്. എന്നാല്‍ ലക്ഷ്മിയേക്കാളേറെ ചിത്രങ്ങളിലെ അറ്റ്രാക്ഷന്‍, ലക്ഷ്മിയുടെ പാപ്പുവാണ്. സോഷ്യല്‍മീഡിയയിലൂടെ ലക്ഷ്മിയെ അറിയുന്ന എല്ലാവര്‍ക്കും അറിയാവുന്ന താരമാണ് പാപ്പു. ലക്ഷ്മിയുടെ സ്വന്തം പപ്പിയായ പാപ്പുവിനെ ഒരുക്കിയ ചിത്രങ്ങള്‍ ലക്ഷ്മി പലപ്പോഴും സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടെങ്കിലും, പുതിയത് ഒരു രക്ഷയുമില്ലായെന്നാണ് ആരാധകര്‍ പറയുന്നത്.

നീല പട്ടുപ്പാവാടയിലാണ് ലക്ഷ്മി മനോഹരിയായതെങ്കില്‍, സെറ്റ് പട്ടുപ്പാവാടയിലാണ് പാപ്പു സുന്ദരിയായി അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ചിത്രത്തില്‍ പാപ്പുവിനൊപ്പം ലക്ഷ്മിയുടെ പുതിയ പപ്പിയായ പോപ്പിയേയും കാണാം.

View post on Instagram
View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona