സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.  

ബാലതാരമായി വന്ന് മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് അനിഖ. മലയാളത്തിന് പുറമേ മറ്റ് ഭാഷാ ചിത്രങ്ങളിലും തന്റേതായ സ്ഥാനം സ്വന്തമാക്കാൻ അനിഖയ്ക്ക് സാധിച്ചു. ഇപ്പോഴിതാ തന്റെ കടുത്ത ആരാധകൻ കരാണം പേടിച്ചു പോയ അവസരങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അനിഖ പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാള്‍ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞാല്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് അനിഖ മറുപടി കൊടുത്തത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ആദ്യം പേടിച്ച് പോയെന്നും അനിഖ പറയുന്നു. പിന്നീട് അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേര്‍ത്തു.

സമൂഹമാധ്യമത്തില്‍ സജീവമായ അനിഖയുടെ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വീഡിയോകളും വൈറലാവാറുണ്ട്. അജിത് ചിത്രം വിശ്വാസമാണ് അവസാനമായി റിലീസ് ചെയ്ത അനിഖയുടെ സിനിമ. ജോണി ജോണി യെസ് അപ്പ ആണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona