Asianet News MalayalamAsianet News Malayalam

അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്; ഒടുവിൽ വരുണുമായി ഒന്നിച്ചെന്ന് ആരാധകർ !

ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. 

ansiba photoshoot with skeleton viral
Author
Kochi, First Published Mar 9, 2021, 9:04 AM IST

മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം, സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.  

ദൃശ്യം 2വുമായി ബന്ധപ്പെടുത്തി ചെയ്ത ക്രിയേറ്റീവ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് അന്‍സിബ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. അസ്ഥികൂടവുമായി ഇരിക്കുന്ന ചിത്രമാണ് അന്‍സിബ പോസ്റ്റ് ചെയ്തിരിക്കുന്നത്. മഞ്ഞ നിറമുള്ള സാരിയുടുത്ത് അസ്ഥികൂടത്തെ പിടിച്ച് ഇരിക്കുന്ന ഹന്‍സിബയുടെ ചിത്രത്തിന് താഴെ രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

ഫോട്ടോയ്ക്ക് അനുയോജ്യമായ അടിക്കുറിപ്പ് പ്രേക്ഷകരോട് പറയാനും താരം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രേക്ഷകരാണെങ്കില്‍ അങ്ങനെ വരുണുമായി ഒന്നിച്ചുവല്ലോ എന്ന രീതിയിലുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ‘അവര്‍ അങ്ങനെ ഒന്നിക്കുകയാണ്’, ‘വരുണ്‍ പ്രഭാകര്‍ ഫ്രം അണ്ടര്‍ ഗ്രൗണ്ട്’, ‘വരുണിന്റെ അസ്ഥിയാണോ’, ‘ആ വരുണിനെ ഇനിയെങ്കിലും വെറുതെ വിട്ടുകൂടെ’, ‘വരുണ്‍ പ്രഭാകറിനൊപ്പം’ എന്നീ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

അതേസമയം ലോകത്തിലെ തന്നെ പ്രമുഖ സിനിമ വെബ്സൈറ്റായ ഐഎംഡിബിയുടെ മോസ്റ്റ് പോപ്പുലര്‍ സിനിമ പട്ടികയില്‍ ദൃശ്യം 2 സ്ഥാനം നേടി. നൂറ് സിനിമകളാണ് പട്ടികയിലുള്ളത്. അതില്‍ 10-ാം സ്ഥാനമാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. റിലീസ് ചെയ്യപ്പെട്ടതും റിലീസിന് ഒരുങ്ങിയതുമായ ചിത്രങ്ങള്‍ മോസ്റ്റ് പോപ്പുലര്‍ ലിസ്റ്റില്‍ ഉണ്ട്. ഹോളിവുഡ് ചിത്രങ്ങളായ ഐ കെയര്‍ എ ലോട്ട്, മോര്‍ട്ടല്‍ കോംബാറ്റ്, നൊമാഡ്‍ലാന്‍ഡ്, ആര്‍മി ഓഫ് ദി ഡെഡ്, ടോം ആന്‍ഡ് ജെറി, സാക്ക് സ്നൈഡേഴ്സ് ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, യൂദാസ് ആന്‍ര് ദി ബ്ലാക്ക് മിശിഹ, ദി ലിറ്റില്‍ തിംഗ്‍സ് എന്നീ ചിത്രങ്ങളാണ് ആദ്യ ഒന്‍പത് സ്ഥാനങ്ങളില്‍. എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ആദ്യ 50 സ്ഥാനങ്ങളില്‍ത്തന്നെ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ചിരിക്കുന്നത് ദൃശ്യം 2ന് ആണ്. 8.8 ആണ് ദൃശ്യത്തിന് ലഭിച്ചിരിക്കുന്ന റേറ്റിംഗ്. 18,000ല്‍ അധികം പേര്‍ രേഖപ്പെടുത്തിയ റേറ്റിംഗിന്‍റെ ശരാശരിയാണ് ഈ കണക്ക്.

Follow Us:
Download App:
  • android
  • ios