സിനിമാ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷ വിവാഹിതയായി. പെരുമ്പാവൂർ സ്വദേശികളായ ഡോ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടർ എമിൽ ആണ് വരൻ.മോഹൻലാലിന്റെ ഏറ്റവും അടുത്ത സുഹൃത്തുകൂടിയാണ് ആന്റണി പെരുമ്പാവൂർ. കുടുംബസമേതമാണ് മോഹൻലാൽ വിവാഹത്തിനെത്തിയത്.

പ്രണവും വിസ്മയയും ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നു. പള്ളിയില്‍ വച്ച് നടന്ന വിവാഹത്തിലും പിന്നീട് നടന്ന റിസപ്‍ഷനിലും മോഹൻലാൽ പങ്കെടുത്തു. ഒളിമ്പ്യൻ അന്തോണി ആദം എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ച നീൽ വിൻസെന്റ് ആണ് എമിലിന്റെ സഹോദരൻ. 

നവംബർ 29ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമേ മോഹൻലാലും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിലും പങ്കെടുത്തത്.