സോഷ്യൽ മീഡിയയിൽ ബ്രാഹ്മണ സമൂഹത്തിനെതിരെ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ് പരസ്യമായി ക്ഷമാപണം നടത്തി. 

മുംബൈ: സോഷ്യൽ മീഡിയയിൽ ബ്രാഹ്മണ സമൂഹത്തിനെതിരെ നടത്തിയ പരാമർശം വിവാദമായതിനെ തുടർന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അനുരാഗ് കശ്യപ് പരസ്യമായി ക്ഷമാപണം നടത്തി. ശനിയാഴ്ച രാത്രി ജയ്പൂരിലെ ബജാജ് നഗർ പോലീസ് സ്റ്റേഷനിൽ സംവിധായകനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വിഷയത്തില്‍ രണ്ടാമതും പരസ്യമായി ക്ഷമാപണം നടത്തിയത്.

സം അനുരാഗ് കശ്യപ് ഇൻസ്റ്റാഗ്രാമിൽ ഹിന്ദിയിലാണ് പുതിയ ക്ഷമാപണം നടത്തിയിരിക്കുന്നത്. കോപത്തിൽ സംയമനം നഷ്ടപ്പെട്ടതായും താൻ വളരെക്കാലമായി ബഹുമാനിക്കുന്ന ഒരു സമൂഹത്തിന്‍റെ അഭിമാനം വ്രണപ്പെടുത്തുന്ന അനുചിതമായ ഭാഷ ഉപയോഗിച്ചതായും അദ്ദേഹം തന്റെ പോസ്റ്റിൽ സമ്മതിച്ചു. 

ഇൻസ്റ്റാഗ്രാം പോസ്റ്റില്‍ പറയുന്നത് ഇതാണ്, "വളരെ കോപത്തിലായിരുന്ന സമയത്ത് മറ്റൊരാൾക്ക് മറുപടി നൽകുന്ന വേളയില്‍ ഞാൻ എന്റെ സ്വന്തം പരിധികൾ മറന്നു. ആ നിമിഷം, മുഴുവൻ ബ്രാഹ്മണ സമൂഹത്തെയും കുറിച്ച് ഞാൻ മോശമായി സംസാരിച്ചു. എന്‍റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായ, ഇന്നും അതിന് വലിയ സംഭാവന നൽകുന്ന ഒരു സമൂഹം ഇന്ന് എന്റെ പ്രവൃത്തിയാൽ വേദനിക്കുന്നു. എന്റെ കുടുംബം വേദനിക്കുന്നു. 

ഞാൻ വളരെയധികം ബഹുമാനിക്കുന്ന നിരവധി ധൈഷണീകരെ ഞാൻ കോപത്തിൽ പ്രകടിപ്പിച്ച ഈ വാക്കുകള്‍ വേദനിപ്പിക്കുന്നു. അത്തരം കാര്യങ്ങൾ പറയുന്നതിലൂടെ ഞാൻ എന്റെ സ്വന്തം വാക്കുകളുടെ വിലയാണ് കളഞ്ഞത്. ഞാൻ ഒരിക്കലും അത്തരം കാര്യങ്ങൾ പറയാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അതിന് സമൂഹത്തോട് എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഞാൻ ക്ഷമ ചോദിക്കുന്നു. 

എന്നാൽ കോപത്തിൽ, വിലകുറഞ്ഞ അഭിപ്രായത്തിന് അത്തരമൊരു പരാമർശത്തിലൂടെ ഞാൻ മറുപടി നൽകി. എന്റെ എല്ലാ സഹപ്രവർത്തകരോടും, സുഹൃത്തുക്കളോടും, കുടുംബാംഗങ്ങളോടും, ഈ സമൂഹത്തോടും ഞാൻ പറഞ്ഞതിന് മാത്രമല്ല, ഞാൻ അത് പറഞ്ഞ രീതിക്കും, അനുചിതമായ ഭാഷ ഉപയോഗിച്ചതിനും ഞാൻ ക്ഷമ ചോദിക്കുന്നു. 

മുന്നോട്ട് പോകുമ്പോൾ ഒരിക്കലും ആ രീതിയിൽ പ്രതികരിക്കാതിരിക്കാൻ ഞാൻ ഉറപ്പാക്കും. എന്റെ കോപം നിയന്ത്രിക്കാൻ ഞാൻ ശ്രമിക്കും. എനിക്ക് എപ്പോഴെങ്കിലും എന്തെങ്കിലും പ്രകടിപ്പിക്കേണ്ടിവന്നാൽ ഞാൻ ശരിയായ വാക്കുകൾ ഉപയോഗിക്കും. നിങ്ങൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു." ഇത്രയുമാണ് ഇന്‍സ്റ്റ പോസ്റ്റില്‍ ഉള്ളത്. 

View post on Instagram

താനും ദിവസങ്ങൾക്ക് മുൻപ് ഫൂലെ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരിച്ച് അനുരാഗ് കശ്യപ് പോസ്റ്റ് ഇട്ടിരുന്നു. ഇതിന് താഴെ വന്നൊരു കമന്റിന് നൽകിയ മറുപടി ആയിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. 'ബ്രാഹ്മണന്മാരുടെ മേല്‍ ഞാൻ മൂത്രമൊഴിക്കും' എന്നായിരുന്നു അനുരാ​ഗിന്റെ കമന്റ്. 

കമന്റ് വിവാദമായതിന് പിന്നാലെ രൂക്ഷ വിമർശനങ്ങളും അനുരാ​ഗ് കശ്യപിന് നേരിടേണ്ടി വന്നിരുന്നു. ഇതോടെ ആദ്യം മാപ്പ് പറഞ്ഞ് അനുരാഗ് രംഗത്ത് എത്തിയെങ്കിലും പ്രതിഷേധം കനത്തതോടെയാണ് വീണ്ടും മാപ്പുമായി സംവിധായകന്‍ എത്തിയത്. 

ഷാരൂഖിന്‍റെ 'കിംഗില്‍' വന്‍ കാസ്റ്റിംഗ്: 20 കൊല്ലത്തിന് ശേഷം അവര്‍ സ്ക്രീനില്‍ ഒന്നിക്കുന്നു !

'ബ്രാഹ്മണന്മാരുടെ മേല്‍ മൂത്രമൊഴിക്കും' എന്ന് കമന്റ്; പിന്നാലെ വിവാദം; ഒടുവിൽ മാപ്പ് പറഞ്ഞ് അനുരാഗ് കശ്യപ്