2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപ് അനുശ്രീ പങ്കുവച്ചിരുന്നു. 

വീട്ടിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ച് നടി അനുശ്രീ. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും കുഞ്ഞ് പിറന്ന സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും അനുശ്രീ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

“ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം… ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും..തളരരുത് പുത്രാ തളരരുത്… എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം,” എന്നാണ് രസകരമായി അനുശ്രീ കുറിക്കുന്നത്.

View post on Instagram

2017 ജൂണിലായിരുന്നു അനുശ്രീയുടെ സഹോദരൻ അനൂപിന്റെയും ആതിരയുടെയും വിവാഹം. സഹോദരന് കുഞ്ഞു പിറക്കാൻ പോവുന്ന വിശേഷം മുൻപ് അനുശ്രീ പങ്കുവച്ചിരുന്നു. ലോക്ക്ഡൗണിലും സോഷ്യൽ മീഡിയയിൽ സജീവമായ അനുശ്രീ ഇടയ്ക്കിടെ വിവിധ ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മൂന്നാർ യാത്രയ്ക്കിടെ പകർത്തിയ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.