ലയാളി പ്രേക്ഷകരുടെ പ്രിയങ്കരരായ യുവതാരങ്ങളിൽ ഒരാളാണ് അര്‍ജുന്‍ അശോകന്‍. നായകനായും സഹനടനായുമെല്ലാം താരപുത്രന്‍ മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ മോളിവുഡിലെ യുവതാരങ്ങളില്‍ കൈനിറയെ ചിത്രങ്ങളുമായി മുന്നേറുന്ന താരം കൂടിയാണ് അര്‍ജുന്‍. ഇപ്പോഴിതാ ഭാര്യ നിഖിതയ്ക്കും കുഞ്ഞിനുമൊപ്പമുള്ള അർജുന്റെ ഒരു ചിത്രമാണ് ശ്രദ്ധ കവരുന്നത്.

നവംബർ 25നാണ് താനൊരു അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ അർജുൻ പങ്കുവച്ചത്. മകളെ കയ്യിലെടുത്തു നിൽക്കുന്ന ഒരു ചിത്രവും അർജുൻ പങ്കുവച്ചിരുന്നു. 2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അർജുന്റെ വിവാഹം. എട്ടുവർഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.

‘പറവ’ എന്ന ചിത്രത്തിലൂടെയാണ് അർജുൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ബിടെക്ക്, വരത്തൻ, മന്ദാരം, ഉണ്ട, ജൂൺ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Film Flame (@film_flame)