സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ ഫസ്റ്റ്‌ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു.

മിഴിൽ മാത്രമല്ല കേരളത്തിലും ഒട്ടേറെ ആരാധകരുള്ള നടൻ സൂര്യയുടെ പിറന്നാളാണ് ഇന്ന്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആരാധകർ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞിരുന്നു. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. ഇപ്പോഴിതാ സ​ഹോദരനും നടനുമായ കാർത്തി സൂര്യക്ക് നൽകിയ ആശംസയാണ് ശ്രദ്ധനേടുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചാണ് കാര്‍ത്തി സൂര്യയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചത്. തന്റെ പ്രചോദനമായ വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് താരം കുറിച്ചത്. സൂര്യയ്ക്ക് ഒപ്പം ആദ്യമായി എടുത്ത സെല്‍ഫിയാണതെന്നും കാര്‍ത്തി പറയുന്നു.

അതേസമയം, സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ ഫസ്റ്റ്‌ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറക്കിയിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതിര്‍ക്കും തുനിന്തവന്‍ സൂര്യയുടെ 40ാമത്തെ ചിത്രമാണ്. കൂടാതെ നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക. സൂര്യ ഒരു സംഗീതജ്ഞന്റെ റോളിലാണ് ചിത്രത്തിലെത്തുക.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona