Asianet News MalayalamAsianet News Malayalam

‘ചാക്കോച്ചൻ ചലഞ്ച്‘ ഡേ ടു; ഇത് വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലെന്ന് താരം

പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്നും കുഞ്ചാക്കോ ചോദിക്കുന്നു. 

artist kunchacko boban challenge two
Author
Kochi, First Published Jun 11, 2021, 11:47 AM IST

ണ്ട് ദിവസം മുമ്പാണ് ലോക്ക്ഡൗണിലെ വിരസത അകറ്റുന്നതിന് വേണ്ടി ഒരു ചലഞ്ചുമായി നടൻ കുഞ്ചാക്കോ ബോബൻ എത്തിയത്. ‘ചാക്കോച്ചൻ ചലഞ്ച്‘ എന്നായിരുന്നു ഇതിനെ പേരിട്ടത്. പതിനാറാം തീയതി വരെ ഈ ചലഞ്ച് കാണുമെന്നാണ് താരം അറിയിച്ചതും. അതിന്റെ രണ്ടാമത്തെ ദിവസമായ ഇന്ന് ‘നമുക്ക് ഒരു മരം നട്ടാലോ?‘ എന്നാണ് താരം ചോദിക്കുന്നത്. 

പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ എന്നും കുഞ്ചാക്കോ ചോദിക്കുന്നു. നിങ്ങള്‍ സംരക്ഷിയ്ക്കുന്ന ഓരോ മരവും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലാണ്. പ്രകൃതി ദിനത്തില്‍ നട്ടത് ചെടിയോ, മരമോ ആവട്ടെ. പക്ഷെ അതിനെ സംരക്ഷിക്കൂ എന്നും കുഞ്ചാക്കോ പറയുന്നു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍ 

നിങ്ങള്‍ക്കുള്ള രണ്ടാമത്തെ ചലഞ്ചുമായാണ് ഞാന്‍ വന്നിരിയ്ക്കുന്നത്. ഇന്ന് നമുക്ക് ഒരു മരം നട്ടാലോ? പ്രകൃതി സംരക്ഷണ ദിനത്തില്‍ നമ്മള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയെ വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. പക്ഷെ, നമ്മുടെ പ്രകൃതിയെ സംരക്ഷിയ്‌ക്കേണ്ടത് ഒരു ദിവസത്തേക്ക് മാത്രം ആണോ, തീര്‍ച്ചയായും അല്ല. ഈ ദിനത്തില്‍ നട്ടു പിടിപ്പിക്കുന്ന ചെടികളെ പിന്നീടും നിങ്ങള്‍ പരിപാലിയ്ക്കുന്നുണ്ടോ? ദയവായി ഒന്ന് നോക്കുക. ഈ ദിവസത്തിലെ എന്റെ ചെലഞ്ച് ഇതാണ്.

artist kunchacko boban challenge two

നിങ്ങള്‍ സംരക്ഷിയ്ക്കുന്ന ഓരോ മരവും നമ്മുടെ വരും തലമുറയ്ക്ക് വേണ്ടി ഉള്ള കരുതലാണ്. ഞാന്‍ ഇവിടെ നട്ടത് ബേര്‍ ആപ്പിള്‍ അഥവാ എലന്തപ്പഴം എന്ന് പറയുന്ന നിറയെ കായ ഉണ്ടാകുന്ന തണല്‍ നല്‍കുന്ന സസ്യം ആണ്. പ്രകൃതി സംരക്ഷണ ദിനത്തില്‍ നട്ട ചെടിയോ മരമോ ആകട്ടെ, അതിനെ സംരക്ഷിയ്ക്കു, കൂടുതല്‍ മരങ്ങള്‍ നട്ട് പിടിപ്പിയ്ക്കാന്‍ ശ്രമിക്കൂ. സ്‌നേഹോപഹാരമായി വൃക്ഷ തൈകള്‍ നല്‍കു. ആ സ്‌നേഹത്തിന്റെ പ്രതീകമായി ഇവ വളരട്ടെ. പ്രകൃതിയോട് കൂടുതല്‍ ഉത്തവാദിത്ത ബോധം ഉള്ള മനുഷ്യര്‍ ആയി നമുക്ക് മാറാം. അപ്പോള്‍ മൂന്നാമത്തെ ചലഞ്ചുമായി ഞാന്‍ നാളെ എത്തും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios