പിന്നാലെ നിരവധി പേർ താരത്തോട് ചോദ്യങ്ങളുമായി എത്തി. പുതി വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം ആരാധകരോട് പറഞ്ഞത്. 

‘കമ്മട്ടിപ്പാടം’ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് മണികണ്ഠൻ ആചാരി. മലയാളത്തിനപ്പുറം തമിഴിലും ശ്രദ്ധിക്കപ്പെടാൻ മണികണ്ഠന് സാധിച്ചു. രജനികാന്ത് ചിത്രം ‘പേട്ട’, വിജയ് സേതുപതി ചിത്രം ‘മാമനിതൻ’ എന്നിവയിൽ എല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ മണികണ്ഠന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധനേടുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

തന്റെ അവകാശമായ റേഷനും ഭക്ഷ്യ കിറ്റും ലഭിച്ചതിന്റെ സന്തോഷമാണ് നടന്‍ അറിയിക്കുന്നത്. റേഷന്‍ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് താരം ഇക്കാര്യം അറിയിച്ചത്. ‘അങ്ങനെ എന്റെ അവകാശമായ , അനുവദിനീയമായ റേഷനും കിറ്റും ആദ്യമായി ലഭിച്ചിരിക്കുന്നു. സന്തോഷം’, എന്നാണ് മണികണ്ഠൻ ഫേസ്ബുക്കിൽ കുറിച്ചത്. 

പിന്നാലെ നിരവധി പേർ താരത്തോട് ചോദ്യങ്ങളുമായി എത്തി. പുതി വീട്ടിലേക്കുള്ള കാര്‍ഡ് അനുവദിച്ചിട്ട് കുറഞ്ഞ കാലയളവായിട്ടേ ഉള്ളൂ എന്നാണ് താരം ആരാധകരോട് പറഞ്ഞത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona