വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. 

ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് സിജു വിത്സൺ. നടൻ എന്ന നിലയിൽ മാത്രമല്ല നിർമാതാവായും താരം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. നിലവിൽ വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവയ്ക്കുയാണ് സിജു. 

മകൾക്ക് പേരിട്ട വിശേഷമാണ് ആരാധകരുമായി സിജു പങ്കുവച്ചത്. മെഹർ സിജു വിത്സൺ എന്നാണ് മകൾക്ക് പേര് നൽകിയിരിക്കുന്നത്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് സിജുവിനും ഭാര്യ ശ്രുതി വിജയനും മകൾ ജനിച്ചത്. ഈ സന്തോഷം സിജു സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. 

മികച്ച ചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച വാസന്തിയുടെ നിർമ്മാതാവും സിജു വിത്സൺ ആണ്. ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെയും സിജു ചിത്രത്തിൽ അവതരിപ്പിച്ചിരുന്നു. നേരം, പ്രേമം, ഹാപ്പി വെഡ്ഡിംഗ്, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും, മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് തുടങ്ങി നിരവധി സിനിമകളിൽ സിജു അഭിനയ മികവ് പ്രകടിപ്പിച്ചിട്ടുണ്. 

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona