‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടുകയാണ് നടൻ വിനോദ് കോവൂർ. 

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഓരോ കഥാപാത്രങ്ങളെ പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു ചിത്രത്തിലെ പാട്ടുകളും. ഇപ്പോഴിതാ ചിത്രത്തിലെ ‘ഏനൊരുവൻ മുടി അഴിച്ചങ്ങ് ആടണ്’ എന്ന് തുടങ്ങുന്ന ഗാനം പാടുകയാണ് നടൻ വിനോദ് കോവൂർ. 

Add Asianetnews as a Preferred SourcegooglePreferred

നടൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഗാനം പങ്കുവെച്ചത്. മോഹൻലാൽ ഗാനം കേട്ടുവെന്നും അഭിനന്ദനങ്ങൾ അറിയിച്ചെന്നും വിനോദ് അറിയിച്ചു.

"ഒടിയൻ എന്ന സിനിമയിൽ ലാലേട്ടൻ പാടിയ ഒരു നാടൻ പാട്ട് ഉണ്ട്. സിനിമയിൽ ഈ പാട്ട് കണ്ടിട്ടുണ്ടാവില്ല.എം ജയചന്ദ്രന്റെ ഈണത്തിൽ ലാലേട്ടൻ മനോഹരമായി ആലപിച്ച ആ നാടൻ പാട്ട് ഒന്ന് പാടി വീഡിയോ ചെയ്യണം എന്ന് മോഹം തോന്നി ചെയ്തതാ. ക്യാമറ- അഭയ എഡിറ്റിംഗ്- ഫൈസൽ വി.പി സാങ്കേതിക സഹായം- വരദ സ്റ്റുഡിയോ- ഉബൈദ് ഖയാൽ. ഞാൻ പാടിയത് ലാലേട്ടൻ കേട്ടു എക്സലൻന്റ് ആയി പാടി എന്ന് പറഞ്ഞ് മറുപടിയും തന്നു. ഒപ്പം ലാൽ ഫാൻസ് അസോസിയേഷൻ ഗ്രൂപ്പിലും പാട്ട് സ്ഥാനം പിടിച്ചു. ഈ സന്തോഷവും കൂടി അറിയിക്കട്ടെ", എന്നാണ് വിനോദ് കുറിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona