Asianet News MalayalamAsianet News Malayalam

'മുന്നോട്ട് നോക്കി പിറകോട്ടു നടന്നാൽ ഇങ്ങനിരിക്കും' : വൈറല്‍ വീഡിയോയുമായി അശ്വതി ജെറിൻ

'മുന്നോട്ട് നോക്കി പുറകോട്ട് നടക്കുമ്പോ ഇതല്ല ഇതിനപ്പുറവും സംഭവിക്കും ഭാഗ്യം താഴെ വീഴാതിരുന്നത് എനിക്കൊരു കറുമുറാമാൻ ഉള്ളതോ അതും പറഞ്ഞു തന്നില്ല ... ആ ദ്രാവിഡ സംഭവം എന്താണെന്നറിയാൻ അവസാനം വരെ കണ്ടാൽ മതി'

aswathy aka Presilla Jerin dance moves from dubai vvk
Author
First Published Oct 1, 2023, 8:44 AM IST

ദുബായ്: ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. അല്‍ഫോണ്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടി. കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും പൊതു അഭിപ്രായങ്ങളും എല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഓരോ റീലുകളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആണ് താരം. ഇപ്പോഴിതാ അശ്വതി പങ്കുവെക്കുന്ന പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. 'മുന്നോട്ട് നോക്കി പുറകോട്ട് നടക്കുമ്പോ ഇതല്ല ഇതിനപ്പുറവും സംഭവിക്കും ഭാഗ്യം താഴെ വീഴാതിരുന്നത് എനിക്കൊരു കറുമുറാമാൻ ഉള്ളതോ അതും പറഞ്ഞു തന്നില്ല ... ആ ദ്രാവിഡ സംഭവം എന്താണെന്നറിയാൻ അവസാനം വരെ കണ്ടാൽ മതി' എന്നായിരുന്നു രസകരമായ പോസ്റ്റിനൊപ്പമുള്ള അശ്വതിയുടെ കുറിപ്പ്.

കുറിപ്പിൽ പറഞ്ഞിരിക്കുന്നത് പോലെ അവസാനം വരെ കണ്ടുകഴിയുമ്പോഴാണ് എന്താണ് സംഭവം എന്ന് സത്യത്തിൽ മനസ്സിലാവുക. സ്വഭാവികമായി വീഡിയോയ്ക്ക് പോസ് ചെയ്ത് ചെറിയ ചെറിയ സ്റ്റെപ്പ് ഇടുന്നതാണ് ആദ്യം കാണുന്നത് എന്നാൽ പുറകോട്ട് നടന്ന് ബാരിക്കേഡിൽ തട്ടി അശ്വതി വീഴാൻ പോകുന്നതും കാണാം. പെട്ടെന്ന് ഞെട്ടിപ്പോയ താരം എന്താ പറയാത്തത് എന്ന തരത്തിൽ പ്രതികരിക്കുന്നതും വീഡിയോയിൽ കാണാം. വളരെ രസകരമായി ഒരുക്കിയ വീഡിയോ അശ്വതി ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

യു എ ഇ യില്‍ ബിസിനസ്സ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആണ്. അതിനാലാണ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.

'എന്റെ ജീവിതത്തിൽ അല്ലേ കളിച്ചത് അതുകൊണ്ട് വെറുതെ വിടണം എന്ന് തോന്നിയില്ല'; തുറന്നടിച്ച് അശ്വതി.!

അടിച്ച് മുഖം പൊളിച്ചു, ആസിഡ് ആക്രമണത്തിന് ശ്രമിച്ചു: ക്രൂരമായ ആക്രമണത്തെക്കുറിച്ച് നടന്‍ മോഹന്‍ ശര്‍മ്മ

Asianet News Live

 

Follow Us:
Download App:
  • android
  • ios