Asianet News MalayalamAsianet News Malayalam

'അശ്വതിയിൽ നിന്ന് ആശയിലേക്ക്', ട്രാൻസിഷൻ വീഡിയോയുമായി അശ്വതി ശ്രീകാന്ത്

ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനിൽ അഭിനേത്രിയായി ആദ്യം എത്തുന്നത്

aswathy sreekanth makeover from aswathy to asha of chakkappazham serial video nsn
Author
First Published Dec 20, 2023, 2:29 PM IST

ഇന്ന് ടെലിവിഷൻ രം​ഗത്ത് പ്രവർത്തിക്കുന്നവരിൽ വലിയ ജനപ്രീതിയുള്ള താരമാണ് അശ്വതി ശ്രീകാന്ത്. റേഡിയോ ജോക്കിയായി തുടങ്ങി പിന്നീട് അവതാരക, നടി, ലൈഫ് കോച്ച് തുടങ്ങി പല മേഖലകളിൽ തിളങ്ങാൻ അശ്വതി ശ്രീകാന്തിന് കഴിഞ്ഞു. ജീവിതത്തെക്കുറിച്ച് തുറന്ന കാഴ്ചപ്പാടുള്ള വ്യക്തിയെന്നാണ് അശ്വതി ശ്രീകാന്തിനെക്കുറിച്ച് പ്രേക്ഷകർ പറയാറ്. ചക്കപ്പഴം എന്ന സീരിയലിലെ ആശ എന്ന കഥാപാത്രമായിട്ടാണ് അശ്വതി സ്‌ക്രീനിൽ അഭിനേത്രിയായി ആദ്യം എത്തുന്നത്. 

ഇപ്പോഴിതാ, തന്നെ പ്രേക്ഷകർ കൂടുതലായി ഏറ്റെടുത്ത ചക്കപ്പഴം സീരിയലിലെ ആശ എന്ന കഥാപാത്രത്തിലേക്ക് താന്‍ മാറുന്നത്തിന്റെ വീഡിയോയാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുന്നത്. 'അശ്വതിയിൽ നിന്ന് ആശയിലേക്ക്... ഈ മാറ്റം ഞാൻ ഇഷ്ടപ്പെടുന്നു' എന്ന ക്യാപ്‌ഷനോടെയാണ് അശ്വതി വീഡിയോ പങ്കുവെച്ചത്.

അശ്വതി മോഡേൺ വേഷങ്ങൾ ഇഷ്ടപ്പെടുന്ന ആളാണെന്ന് നടിയുടെ തന്നെ പല പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്. എന്നാൽ നാടൻ വേഷങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഡേൺ വേഷത്തിലെത്തിയ അശ്വതിക്ക് നേരത്തെ സൈബർ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. 'ഒരു പോയന്റ് കഴിയുമ്പോൾ നമ്മളിതൊന്നും എടുക്കാതെയാവും. ആദ്യമാെക്കെ ഇത്തരം കമന്റുകൾ വരുമ്പോൾ, നമ്മളെ ബോഡി ഷെയിം ചെയ്യുമ്പോൾ പ്രശ്നമായിരുന്നു. പിന്നെ പിന്നെ എനിക്ക് തോന്നി ഇവരെ തൃപ്തിപ്പെടുത്താനല്ലല്ലോ ഞാൻ ജീവിക്കുന്നത്. അന്ന് ഷോ ചെയ്യുമ്പോൾ സാരിയായിരുന്നു ധരിച്ചിരുന്നത്. പക്ഷെ ഞാനെപ്പോഴും സാരിയിൽ കംഫർട്ടബിളായ ആളല്ല'

 

പക്ഷെ ആദ്യത്തെ ഷോകൾ അങ്ങനെയായത് കൊണ്ട് ആളുകൾ വിചാരിച്ചു ഞാനെപ്പോഴും സാരി ധരിക്കുന്ന ആളാണെന്ന്. അത് കഴി‍ഞ്ഞ് ഇതിൽ നിന്ന് മാറി ഒരു കോസ്റ്റ്യൂം പോലും എനിക്കിടാൻ‌ പറ്റാതായി. ഇവരുടെ പ്രതീക്ഷ മീറ്റ് ചെയ്യാൻ ഞാനാദ്യം ശ്രമിച്ചിട്ടുണ്ട്. പിന്നെ മനസ്സിലായി അതിലൊരു പോയന്റുമില്ല. ഇതെന്റെ ജീവിതമാണെന്ന്, എന്നായിരുന്നു വസ്ത്രധാരണത്തിനെതിരെ വന്ന നെഗറ്റീവ് കമന്റുകളോടുള്ള നടിയുടെ പ്രതികരണം.

ALSO READ : 'ദൃശ്യം 2 ന്‍റെ സമയത്തെ കള്ളം'; 'നേരി'ല്‍ ലാഗ് ഉണ്ടാവുമോ? റിലീസിന് മുന്‍പ് ജീത്തു ജോസഫിന് പറയാനുള്ളത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios