Asianet News MalayalamAsianet News Malayalam

'ചോറ് വാരി കൊടുക്കും, പിണങ്ങിയാൽ ചിലപ്പോ നല്ല അടിയും കൊടുക്കും'; മകളുടെ സുഹൃത്തിനെ കുറിച്ച് അശ്വതി

'ഇതാരാ കമലേ' എന്ന് അശ്വതി ചോദിക്കുമ്പോള്‍ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞ് കൃഷ്ണനെ ചേര്‍ത്ത് പിടിക്കുന്ന കമലയുടെ വീഡിയോയും കുറിപ്പിനൊപ്പമായി അശ്വതി പങ്കുവെച്ചിട്ടുണ്ട്.

aswathy sreekanth share her daughter best friend lord krishna
Author
First Published Aug 28, 2024, 10:26 PM IST | Last Updated Aug 28, 2024, 10:26 PM IST

രിയറിലെ മാത്രമല്ല ജീവിതത്തിലെ വിശേഷങ്ങളും അശ്വതി ശ്രീകാന്ത് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇവയ്ക്ക് വലിയ സ്വീകാര്യതയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ ഇളയ മകളായ കമലയുടെ ബെസ്റ്റ് ഫ്രണ്ടിനെ കുറിച്ച് പറഞ്ഞുള്ള അശ്വതിയുടെ കുറിപ്പും വീഡിയോയും ആണ് ശ്രദ്ധേയമായിരിക്കുന്നത്. 

'വിഷുക്കണിയിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന കൃഷ്ണനെ അലമാരയിൽ നിന്ന് കണ്ടെടുത്ത് കമല കൂടെ കൂട്ടിയിട്ട് കുറച്ച് നാളായി. ടെഡി ബിയറോ ബാർബി ഡോളോ ഒന്നുമല്ല, കമല ഊണിലും ഉറക്കത്തിലും കൂടെ കൊണ്ട് നടക്കുന്ന ഫ്രണ്ട് ഇപ്പോൾ ഇതാണ്. ചോറ് വാരി കൊടുക്കും, പുതപ്പിച്ച് ഉറക്കും, പിണങ്ങിയാൽ ചിലപ്പോ നല്ല അടിയും വച്ച് കൊടുക്കും. ഓടക്കുഴലും കാതിലെ ജിമുക്കയും അങ്ങനെ ഏതോ വഴക്കിനിടയിൽ ഊരി കളഞ്ഞതാണ്, അല്ല പിന്നെ ! അമ്പോറ്റി ആണേലും അനുസരണ വേണ്ടേ'.

'കാര്യമെന്ത് പറഞ്ഞാലും അനവധി വീഴ്ച്ചകളിലും കുഞ്ഞുകുഞ്ഞ് വാശികളിലും പരിഭവങ്ങളിലും ഉടയാതെ പിടിച്ചു നിൽക്കുന്നുണ്ട് അഭിനവ മീരയുടെ കൃഷ്ണൻ. മൂന്ന് വർഷം മുന്നേ ഒരു ശ്രീകൃഷ്ണ ജയന്തിയുടെ തലേന്നാണ് ഞാൻ കമലയെ പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. അഷ്ടമി രോഹിണി നാളിൽ ആൺകുട്ടിയാവുമോ എന്ന് എല്ലാവരും ഓർത്തിരുന്നപ്പോൾ, അഷ്ടമി തീർന്ന് മകയിരം തുടങ്ങും വരെ കമലകണ്ണൻ വെയിറ്റ് ചെയ്തു. അപ്പൊ ഇന്ന് കമലയുടെ ഫ്രണ്ടിന് ഹാപ്പി ബർത്ഡേ, നാളെ കമലമ്മൂന് ഹാപ്പി ബെർത്ത് ഡേ', എന്നുമായിരുന്നു അശ്വതി കുറിച്ചത്.

'ഇതാരാ കമലേ' എന്ന് അശ്വതി ചോദിക്കുമ്പോള്‍ എന്റെ ഫ്രണ്ട് എന്ന് പറഞ്ഞ് കൃഷ്ണനെ ചേര്‍ത്ത് പിടിക്കുന്ന കമലയുടെ വീഡിയോയും കുറിപ്പിനൊപ്പമായി അശ്വതി പങ്കുവെച്ചിട്ടുണ്ട്. 'ഫ്രണ്ട് എന്ന് പറഞ്ഞ് കൊടുക്കുന്ന ആ ക്യൂട്ട് ജെനുവിന്‍ ഹഗ് ഉണ്ടല്ലോ, കൃഷ്ണന് ഇനി എന്ത് വേണം, കമലയുടെ ഫ്രണ്ടിന് ഹാപ്പി ബര്‍ത്ത് ഡേ. അതുപോലെ കമലയ്ക്ക് അഡ്വാന്‍സ് ആശംസയും', എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്.

ഒരു സപ്തതി ആഘോഷവും പ്രശ്നങ്ങളും; രസിപ്പിച്ച് ഭരതനാട്യം പുതിയ ടീസർ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios