ചാനല്‍ ഷോകളില്‍  അവതാരകയായി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ  കയറികൂടിയ താരമാണ് അശ്വതി ശ്രീകാന്ത്. സ്വതസിദ്ധമായ അവതരണശൈലിയാണ് താരത്തിനെ ശ്രദ്ധേയാക്കിയതും. ടെലിവിഷന്‍ അവതാരക എന്നതിലുപരി ഒരു സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റും കൂടിയാണ് അശ്വതി. തന്‍റെ നിലപാടുകള്‍ തുറന്നുപറയാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനുമായി നിരന്തരം അശ്വതിയെത്താറുണ്ട്. തന്‍റെ ആരാധകരുമായി സംവദിക്കാനും അശ്വതി സമയം കണ്ടെത്തും.

ടെലിവിഷന്‍ ഷോകളില്‍ മാത്രമല്ല നിരവധി സ്റ്റേജുകളില്‍ ഇന്ന് ഒഴിവാക്കാനാകാത്ത സാന്നിധ്യവുമാണ് അശ്വതി. താരം ആരാധകരുമായി നിരന്തരം സംസാരിക്കുകയും മറുപടികളും നല്‍കാറുണ്ട്. ഇപ്പോഴിതാ ഒരു കുറിപ്പും ചിത്രവും പങ്കുവച്ചിരിക്കുകയാണ് അശ്വതി. 'കോഴിക്കോടു നിന്നൊരു സ്നേഹപ്പൊതിയും കൊണ്ട് എന്നെ കാണാൻ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെൺ കൊച്ചാണ്. ആദ്യമായി കണ്ടതാണെന്നൊരു തോന്നൽ പോലും ഉണ്ടാക്കാതെ ചിലർ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്ക്കൊരു കസേര വലിച്ചിടുന്നത് ! ' എന്നായിരുന്നു അശ്വതി പങ്കുവച്ച ചിത്രത്തിനൊപ്പം കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

കോഴിക്കോടു നിന്നൊരു സ്നേഹപ്പൊതിയും കൊണ്ട് എന്നെ കാണാൻ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെൺ കൊച്ചാണ്. ആദ്യമായി കണ്ടതാണെന്നൊരു തോന്നൽ പോലും ഉണ്ടാക്കാതെ ചിലർ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്ക്കൊരു കസേര വലിച്ചിടുന്നത് ! ❤️ @shikha_pillu #fangirl #lovefromcalicut #peopleinmylife #happyme

A post shared by Aswathy Sreekanth (@aswathysreekanth) on Mar 9, 2020 at 8:40pm PDT

കോഴിക്കോട്ടെ പ്രത്യേക ചില വിഭവങ്ങളും അശ്വതിക്കായി ആരാധികയായ ശിഖ കൊണ്ടുവന്നിരുന്നു. ഉപ്പിലിട്ടതും, കായ വറുത്തതും അച്ചാറുമടക്കം ശിഖ എന്ന ആരാധിക അശ്വതിയ്ക്കായി എത്തിച്ചിട്ടുണ്ട്. അതേസമയം ചിത്രം പങ്കുവച്ചതിന് പിന്നാലെ ശിഖ നന്ദിയറിയിച്ചെത്തി.