Asianet News MalayalamAsianet News Malayalam

'ഭാഗ്യലക്ഷ്മിയുടെ ആര്‍മിയൊന്നുമല്ല, പക്ഷെ എല്ലാ സപ്പോര്‍ട്ടും ചേച്ചിക്കാണ്'; അശ്വതി

സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുമായി നില്‍ക്കുന്ന അശ്വതിയുടേയും ഭര്‍ത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ  ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

aswathy support contestant baghyalakshmi
Author
Kerala, First Published Mar 4, 2021, 7:09 PM IST

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ആ പരമ്പര. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുമായി നില്‍ക്കുന്ന അശ്വതിയുടേയും ഭര്‍ത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇതിവിടെ ബെര്‍തെ കിടക്കട്ടെ ല്ലെ.. എന്ന ക്യാപ്ഷനോടെയാണ് അശ്വതി ചിത്രം പങ്കുവച്ചിരിക്കുന്നത്. ബിഗ് ബോസിനെ ശക്തമായി വിലയിരുന്ന അശ്വതി ആരുടെ ഫാനാണെന്നായിരുന്നു ഇതുവരെ ആരാധകരുടെ സംശയം. എന്നാല്‍ ചിത്രത്തിന് ആരാധകന്‍ ഭാഗ്യലക്ഷ്മി ആര്‍മിയാണോ എന്ന സംശയം ചോദിച്ചപ്പോള്‍ത്തന്നെ, ആര്‍മിയൊന്നുമല്ല.. പക്ഷെ എല്ലാ സപ്പോര്‍ട്ടും ഭാഗ്യേച്ചിക്കാണെന്നും താരം വ്യക്തമാക്കി. മനസ്സില്‍ ഒരു മഴവില്ല് എന്ന കൈരളിയിലെ അഭിമുഖ പ്രോഗ്രാമിനിടെ ബാഗ്യലക്ഷ്മിയൊന്നിച്ച് എടുത്ത ചിത്രമാണ് അശ്വതി പങ്കുവച്ചത്.

കൂടാതെ ഷോയിലെ ഓരോ ഗെയിമിനേയും ഗെയിമായെടുക്കാതെ പേഴ്‌സണലായെടുക്കുന്ന  ബിഗ് ബോസ് താരങ്ങളെ വിമര്‍ശിക്കാനും അശ്വതി മറന്നില്ല. രണ്ടാം സീസണില്‍ ടീം സ്പിരിറ്റും ഗെയിം സ്പിരിറ്റും എല്ലായിപ്പോഴും കാണിച്ച വീണയെ താരം അഭിനന്ദിക്കുന്നുമുണ്ട്.

Follow Us:
Download App:
  • android
  • ios