Asianet News MalayalamAsianet News Malayalam

'ഈ മാറ്റത്തിന്‍റെ രഹസ്യം പറഞ്ഞിട്ട് പോയാല്‍ മതി' പുതിയ ചിത്രങ്ങളിട്ട ആതിരയ്ക്ക് ആരാധകരുടെ അന്വേഷണം

ഗർഭകാലത്തിനു ശേഷം ആതിര മാധവ് ശരീരഭാരം കുറച്ച് പഴയ സൗന്ദര്യത്തിലേക്ക് മടങ്ങിയെത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തി. 

Athira Madhav in a cool look fans ask to her body transformation secret vvk
Author
First Published Aug 31, 2024, 3:30 PM IST | Last Updated Aug 31, 2024, 3:30 PM IST

കൊച്ചി: കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പകരക്കാരിയായി ഐശ്വര്യ വന്നുവെങ്കിലും ആതിര മാധവിന് കൊടുത്ത സ്ഥാനം വേറെ തന്നെയായിരുന്നു. ഗര്‍ഭകാലത്ത് ഇന്റസ്ട്രിയില്‍ നിന്ന് മാറി നിന്നുവെങ്കിലും തന്റെ വിശേഷങ്ങള്‍ എല്ലാം നടി യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞു പിറന്നതും, അതിന് ശേഷമുള്ള കുടുംബ വിശേഷങ്ങളും എല്ലാം പങ്കുവച്ചു.

ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടില്‍ പഴയതിലും സുന്ദരിയായ ആതിരയെ കാണാം. 'ആയിരം അര്‍ത്ഥഭേതങ്ങള്‍ വായിച്ചെടുക്കാന്‍ കഴിയുന്ന ഒറ്റവരി കവിതയാണ് പെണ്ണ്' എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്. തലനിറയെ മുല്ലപ്പൂവും, കൈ നിറയെ കുപ്പിവളകളും ഇട്ടുനില്‍ക്കുന്ന ഫോട്ടോകളില്‍ ആതിര അതി സുന്ദരിയാണ്. വിപിന്‍ ജെ കുമാര്‍ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

എല്ലാ വിശേഷങ്ങളും പങ്കുവെച്ചെങ്കിലും ബോഡി ട്രാന്‍സ്ഫര്‍മേഷന്‍ സീക്രട്ട് മാത്രമാണ് ആരാധകരെ അറിയിക്കാതിരുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്ന കൗതുകത്തിലാണ് ആരാധകര്‍. പ്രസവ ശേഷം ആതിരയും സ്വാഭാവികമായി തടി വച്ചിരുന്നു. പക്ഷേ അതില്‍ നിന്ന് ഇങ്ങനെയൊരു ട്രാന്‍സ്ഫര്‍മേഷന്‍ അത്ഭുതപ്പെടുത്തുന്നതാണെന്ന് ആരാധകര്‍ പറയുന്നു. മോഡലിങിലൂടെയാണ് ആതിര മാധവ് കരിയര്‍ ആരംഭിച്ചത്. കല്യാണവും പ്രസവുമെല്ലാം കഴിഞ്ഞ പഴയ സൗന്ദര്യവും ലുക്കും വീണ്ടെടുത്തിരിക്കുകയാണ് നടി.

2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ കാത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. അന്ന് ആതിര മാധവ് കുടുംബവിളക്ക് എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിയ്ക്കുകയായിരുന്നു. ഗര്‍ഭിണിയായതിന് ശേഷം സീരിയല്‍ അവസാനിപ്പിച്ചു. കുഞ്ഞു പിറന്നതിന് ശേഷമാണ് ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് ആതിരയും താമസം മാറിയത്. സീരിയലിൽ സജീവമായതോടെ തിരികെ നാട്ടിലേക്ക്

ന​ഗ്നചിത്രങ്ങൾ രഞ്ജിത്ത് എനിക്ക് അയച്ചിട്ടില്ല, പ്രതികരിക്കേണ്ടതുമില്ല: രേവതി

'ഞങ്ങൾക്ക് ജയേട്ടൻ ആണ് വലുത്': ജയസൂര്യയ്ക്കെതിരെ പരാതി നല്‍കിയ നടിക്കെതിരെ ഭീഷണി

Latest Videos
Follow Us:
Download App:
  • android
  • ios