ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു രേവതിയുടെ പ്രതികരണം. 

സംവിധായകൻ രഞ്ജിത്ത് യുവാവിന്റെ ന​ഗ്നചിത്രങ്ങൾ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ഫോട്ടോകൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ അക്കാര്യത്തിൽ പ്രതികരിക്കേണ്ടതില്ലെന്നും രേവതി പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. 

"രഞ്ജിത്തിനെയും എന്നെയും ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ എനിക്ക് അറിയാം. എന്നാൽ ഇത്തരത്തിൽ ആരോപിക്കപ്പെടുന്ന ഒരു ഫോട്ടോയും എനിക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അതേ കുറിച്ച് കൂടുതൽ പ്രതികരിക്കേണ്ട ആവശ്യവുമില്ല", എന്നാണ് രേവതി പറഞ്ഞത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് രഞ്ജിത്തിനെതിരെ ആരോപണവുമായി യുവാവ് രംഗത്ത് എത്തിയത്. അവസരം തേടി എത്തിയ തന്നോട് ബെംഗളൂരു താജ് ഹോട്ടലിൽ എത്താൻ രഞ്ജിത്ത് ആവശ്യപ്പെട്ടുവെന്നും മുറിയിലെത്തിയപ്പോൾ മദ്യം നൽകി കുടിക്കാൻ നിർബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കി പീഡിപ്പിച്ചു എന്നുമായിരുന്നു യുവാവ് നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നത്. ഒപ്പം തന്റെ ന​ഗ്ന ഫോട്ടോ എടുക്കുകയും ഇതാർക്കാണ് അയക്കുന്നതെന്ന് ചോദിച്ചപ്പോൾ നടി രേവതിയക്ക് ആണെന്ന് രഞ്ജിത്ത് പറഞ്ഞുവെന്നും യുവാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. പിന്നാലെ രേവതിയ്ക്ക് നേരെ വലിയ തോതില്‍ വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയും ചെയ്തിരുന്നു.

'കാരവാനില്‍ ഒളിക്യാമറ', രാധികയുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് ന്യൂസിലൂടെ, ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍

അതേസമയം, കോഴിക്കോട് സ്വദേശിയായ യുവാവിന്‍റെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്.കോഴിക്കോട് കസബ പൊലീസാണാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമ കുറ്റം ചുമത്തിയാണ് കേസ്. 2012ല്‍ അവസരം ചോദിച്ചെത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു യുവാവിന്‍റെ പരാതി. നേരത്തെ ബംഗാളി നടിയുടെ പരാതിയിലും രഞ്ജിത്തിനെതിരെ കേസ് എടുത്തിരുന്നു. ഇതിലും ലൈംഗിക അതിക്രമം ചുമത്തിയാണ് കേസെടുത്തത്. ഇതിനിടെ ഹേമ കമ്മിറ്റി പോലെ തെലുങ്ക് സിനിമയിലെ 'സബ് കമ്മിറ്റി റിപ്പോർട്ട്' പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വോയ്സ് ഓഫ് വിമൻ രംഗത്ത് എത്തിയിട്ടുണ്ട്. 

ഒടുവിൽ കാർത്തിക് സൂര്യയ്ക്ക് മാം​ഗല്യം, വധു മുറപ്പെണ്ണ്; വിവാഹ നിശ്ചയം ​ഗംഭീരമാക്കി ഇരുവരുംതനിക്ക് രഞ്ജിത്ത് നഗ്നചിത്രങ്ങൾ കൈമാറിയിട്ടില്ലെന്ന് രേവതി | Revathi | Ranjith