'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത്

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് 'കുടുംബവിളക്ക്' (Kudumbavilakku Serial) താരം ആതിര മാധവ് (Athira Madhav) താന്‍ അമ്മയായതിന്‍റെ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. ആതിര പറയുന്നതിന് മുന്‍പ് തന്നെ സുഹൃത്തും നടിയുമായ അമൃത ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആൺകുഞ്ഞ് ആണെന്നും തന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു അമൃത അറിയിച്ചത്. തന്റെ ഏറെ പ്രിയപ്പെട്ട ആരാധകർക്കായി അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്.

പ്രസവശേഷം അടുത്തിടെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ ആതിര സജീവമാകുന്നത്. കിടിലൻ ഡാൻസ് റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ താരം പങ്കുവച്ചിരുന്നു. അവസാനമായി പങ്കുവച്ച സാരിയിലുള്ള ഡാൻസ് റീലിന് വലിയ ആരാധക പ്രശംസയാണ് ലഭിച്ചത്. ഇപ്പോഴിതാ തന്റെ മറ്റൊരു വലിയ സന്തോഷം പങ്കുവച്ചാണ് ആതിര എത്തുന്നത്. പ്രിയതമന്റെ പിറന്നാൾ ദിനത്തിലെ ആഘോഷങ്ങളും ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

ALSO READ : 'അമേരിക്കയിൽ നിന്നും വന്ന സായിപ്പൊന്നുമല്ല, ഞാനും മലബാറുകാരനാണ്'; വിമര്‍ശനത്തിന് വിശദീകരണവുമായി ധ്യാന്‍

ബാംഗ്ലൂര്‍ വണ്‍ പ്ലസ് കമ്പനിയില്‍ ജോലി ചെയ്യുന്ന രാജീവ് ആണ് ആതിരയുടെ ജീവിത പങ്കാളി. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. രാജീവിന്റെ പിറന്നാളിന് കേക്ക് മുറിച്ചും സദ്യ വിളമ്പിയും ഒക്കെ വലിയ ആഘോഷത്തിലായിരുന്നു ആതിരയും കുടുംബാംഗങ്ങളും. ഹാപ്പി ബര്‍ത്ത് ഡേ, മൈ ലവ് എന്നാണ് ആതിര ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞു രാജകുമാരനെയും ആതിര ചിത്രങ്ങളിലും വീഡിയോകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ : ഇതുവരെ കാണാത്ത ഗെറ്റപ്പില്‍ സുരേഷ് ഗോപി; 'എസ് ജി 251' സെക്കന്‍ഡ് ലുക്ക്

'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത്. പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്‍പും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയായിരുന്നു പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര സജീവമായിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.