വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഭുവന ശേഷന്‍ രൂക്ഷമായ വാക്കുകളാണ് വൈരമുത്തുവിനെതിരെ നടത്തിയത്

ചെന്നൈ: കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ മീടു ആരോപണങ്ങള്‍ കടുപ്പിച്ച് ഗായിക ഭുവന ശേഷന്‍. അടുത്തിടെ സംസാരിച്ചു. തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാർ പ്രശസ്ത എഴുത്തുകാരെ ആദരിക്കാൻ വേണ്ടി തുടങ്ങിയ ഡ്രീം ഹൗസ് പദ്ധതിയില്‍ വൈരമുത്തുവിനെ ആദരിച്ചതിന് പിന്നാലെയാണ് ഗായിക ആരോപണങ്ങള്‍ കടുപ്പിച്ചത്. ഗായിക ചിന്മയി ശ്രീപാദ ഉൾപ്പെടെ നിരവധി സ്ത്രീകളെ വൈരമുത്തു ലൈംഗികമായി പീഡിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു. 

വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിച്ച ഭുവന ശേഷന്‍ രൂക്ഷമായ വാക്കുകളാണ് വൈരമുത്തുവിനെതിരെ നടത്തിയത്. “ഏതാണ്ട് 17 സ്ത്രീകൾ വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്, എന്നാൽ അവരിൽ നാലുപേർക്ക് മാത്രമേ മുഖം കാണിക്കാനും ആരോപണങ്ങള്‍ പരസ്യമായി പറയാനും തയ്യാറായുള്ളൂ. പീഡിപ്പിക്കപ്പെട്ട അവസ്ഥയില്‍ നിന്നും കരകയറാൻ പ്രയാസമാണ്. പല യുവ ഗായകരുടെ സ്വപ്നമാണ് തകര്‍ത്തത്. മറ്റൊരു പെണ്‍കുട്ടിയോട് ഇത് ചെയ്യാതിരിക്കാനാണ് ഇതെല്ലാം തുറന്നു പറയുന്നത്" -ഭുവന ശേഷന്‍ പറഞ്ഞു.

ഗായിക ചിന്മയി ശ്രീപദയുടെ വെളിപ്പെടുത്തലുകള്‍ അസാമന്യ ധൈര്യത്തോടെയുള്ളത് എന്നാണ് ഭുവന ശേഷന്‍ പറയുന്നത്. 
“ആ പെൺകുട്ടിയുടെ ധൈര്യം അതിശയകരമാണ്, വൈരമുത്തുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് ചിന്മയി സോഷ്യല്‍ മീഡിയയില്‍ തുടർച്ചയായി അധിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അവളുടെ കാര്യം വളരെ കഷ്ടമാണ്. ഇത് ഇനിയും അനുവദിക്കാന്‍ പാടില്ല. നിരവധി പെൺകുട്ടികൾ ഇതുമൂലം കഷ്ടപ്പെടുന്നു. ഒരു അന്വേഷണവും നടക്കാൻ പോകുന്നില്ല, അത് സംഭവിക്കാൻ ഇവിടുത്തെ സര്‍ക്കാര്‍ തന്നെ വിടില്ല” ഭുവന ശേഷന്‍ കൂട്ടിച്ചേർത്തു.

അതിനിടെ മീ ടൂ ആരോപണ വിധേയനായ വൈരമുത്തുവിനെ ഡ്രീം ഹൗസ് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിട്ടുണ്ട്. 

ഇരട്ടക്കുഞ്ഞുങ്ങളെ മുലയൂട്ടുന്ന ചിത്രത്തിന് പിന്നാലെ വിവാദം; പ്രശസ്ത ഗായികയുടെ മറുപടിയിങ്ങനെ...

'പരിഗണിച്ചതിന് നന്ദി'; ഒഎന്‍വി പുരസ്‍കാരം വേണ്ടെന്ന് തമിഴ് കവി വൈരമുത്തു, തീരുമാനം വിവാദങ്ങളെ തുടര്‍ന്ന്