സിനിമ തിരക്കുകളാണ് സല്‍മാന്‍ ബിഗ്ബോസ് ഷോയില്‍ നിന്നും താല്‍കാലികമായി പിന്‍വലിയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

മുംബൈ: ഹിന്ദി ബിഗ്ബോസ് ഷോ അവതാരകന്‍ എന്ന നിലയില്‍ നിന്നും സല്‍മാന്‍ ഖാന്‍ തല്‍ക്കാലത്തേക്ക് മാറുമെന്ന് റിപ്പോര്‍ട്ട്. ഫൈനല്‍ എപ്പിസോഡില്‍ മാത്രമേ സല്‍മാന്‍ ഷോ ഹോസ്റ്റായി തിരിച്ചെത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സല്‍മാന്‍ ഖാന് പകരം കരണ്‍ ജോഹര്‍ ആയിരിക്കും വരുന്ന ആഴ്ചകളില്‍ ബിഗ്ബോസ് അവതാരകനാകുക.

നേരത്തെ സല്‍മാന്‍ ആനാരോഗ്യം കാരണം വിട്ടുനിന്ന ആഴ്ചകളിലും കരണ്‍ ജോഹര്‍ ഈ റോളിലേക്ക് വന്നിരുന്നു. അതേ സമയം ഇത്തവണ ആരോഗ്യ കാര്യമല്ല സിനിമ തിരക്കുകളാണ് സല്‍മാന്‍ ബിഗ്ബോസ് ഷോയില്‍ നിന്നും താല്‍കാലികമായി പിന്‍വലിയാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

കിസി കാ ഭായ് കിസി കി ജാൻ എന്ന ചിത്രമാണ് അടുത്തതായി സല്‍മാന്‍റെതായി ഇറങ്ങാനിരിക്കുന്നത്. ഇതിന്‍റെ ചില ജോലികള്‍ ബാക്കിയുണ്ടെന്നാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. ഒപ്പം ടൈഗര്‍ 3 ഷൂട്ടിംഗും പുരോഗമിക്കുന്നുണ്ട്. ഇതിന്‍റെ തിരക്കുകളാണ് സല്‍മാന്‍ ബിഗ്ബോസ് അവതാരക സ്ഥാനം ഒഴിയാന്‍ കാരണം എന്നാണ് പറയുന്നത്. എന്നാല്‍ ഔദ്യോഗികമായി കളേര്‍സ് ചാനലോ, ഷോ നിര്‍മ്മാതാക്കളോ ഇത് വ്യക്തമാക്കിയിട്ടില്ല. 

Scroll to load tweet…

അതേ സമയം ഈ ആഴ്ച ശ്രീജിത ദേയും അബ്ദു റോസിക്കും ഷോയിൽ നിന്ന് പുറത്തായി. കുറഞ്ഞ ജനപിന്തുണയുടെ അടിസ്ഥാനത്തിലാണ് ശ്രീജിതയെ പുറത്താക്കിയത്. എന്നാല്‍ ഷോയിലെ മോശം പരാമര്‍ശങ്ങളാണ് അബ്ദു റോസിക്കിന് ഷോയിൽ നിന്നും പുറത്തുപോകേണ്ട അവസ്ഥയുണ്ടാക്കിയത്. അതേ സമയം സല്‍മാന് പകരം സംവിധായകന്‍ രോഹിത്ത് ഷെട്ടിയെ അവതാരകനാക്കണം എന്ന രീതിയില്‍ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വരുന്നുണ്ട്. 

15 ദിവസം മുന്‍പേ വിദേശത്ത് റിസര്‍വേഷന്‍ ആരംഭിച്ച് 'പഠാന്‍'; ലക്ഷ്യം വന്‍ ഓപണിംഗ്

'സ്പൈ യൂണിവേഴ്സ്' പ്രഖ്യാപിക്കാന്‍ യാഷ് രാജ് ഫിലിംസ്; വരാന്‍ പോകുന്നത് വന്‍ സര്‍പ്രൈസുകള്‍.!