Asianet News MalayalamAsianet News Malayalam

'എവിടെയോരു ഓൾഡ് കോലി ടച്ച്'; ഫിറ്റ് ബോഡി, കൂളിം​ഗ് ​ഗ്ലാസ്, ക്ലീൻ ഷേവ്, ഈ ഫ്രീക്കനെ മനസിലായോ ?

'ഒന്നാം വർഷ കോളേജ് ചിത്രങ്ങൾ (2008). നൊസ്റ്റാൾജിയ. ത്രോബാക്ക്', എന്നാണ് ഫോട്ടോകൾ പങ്കിട്ട് ബിഗ് ബോസ് താരം കുറിച്ചത്. 

bigg boss fame dr robin radhakrishnan share College days Throwback photos
Author
First Published Aug 13, 2024, 4:37 PM IST | Last Updated Aug 13, 2024, 5:27 PM IST

റ് സീസണുകൾ പൂർത്തി ആക്കിയിരിക്കുകയാണ് മലയാളം ബി​ഗ് ബോസ്. ഈ സീസണുകളിൽ നിന്നായി ഒട്ടനവധി പേരാണ് പ്രേക്ഷക പ്രിയങ്കരരും വൻ ആരാധകവൃന്ദത്തെ സ്വന്തമാക്കിയതും. അക്കൂട്ടത്തിലൊരാൾ ആണ് റോബിൻ രാധാകൃഷ്ണൻ. സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയ റോബിൻ സഹമത്സരാർത്ഥിയെ മർദ്ദിച്ചെന്ന ആരോപണത്താൽ പുറത്ത് പോകേണ്ടി വന്നിരുന്നു. ഷോയ്ക്ക് ശേഷം ഉദ്ഘാടനങ്ങളും മറ്റുമായി മുന്നോട്ട് പോകുന്ന റോബിൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. 

റോബിൻ പങ്കിടുന്ന പോസ്റ്റുകൾ എല്ലാം ഞൊടിയിട കൊണ്ടാണ് വൈറലാകുന്നത്. അത്തരത്തിലൊരു പോസ്റ്റ് കണ്ട് അമ്പരന്നിരിക്കുകയാണ് റോബിൻ ആരാധകർ. ത്രോബാക്ക് ഫോട്ടോകളാണ് റോബിൻ ഷെയർ ചെയ്തിരിക്കുന്നത്. അതും കോളോജ് കാലത്തേത്. ഒറ്റ നോട്ടത്തിൽ ഇത് റോബിൻ തന്നെയാണോ എന്ന് തോന്നിപ്പിക്കുന്ന വൻ മാറ്റമാണ് താരത്തിന് വന്നിരിക്കുന്നത്. 2008ൽ ഫസ്റ്റ് ഇയറിന് പഠിക്കുമ്പോഴുള്ളതാണ് ഫോട്ടോ. 

'ഒന്നാം വർഷ കോളേജ് ചിത്രങ്ങൾ (2008). നൊസ്റ്റാൾജിയ. ത്രോബാക്ക്', എന്നാണ് ഫോട്ടോകൾ പങ്കിട്ട് റോബിൻ കുറിച്ചത്. ഇതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. 'എവിടെയോ ഒരു പഴയ വിരാട് കോലി ലുക്ക്', എന്നാണ് ഒരു ആരാധകരന്റെ കമന്റ്. ഇതിന് അനുകൂലിച്ച് നിരവധി പേർ എത്തിയിട്ടുമുണ്ട്. 'ഒരു ഹിന്ദി നടന്റെ ലുക്ക്, റോബിനെ ഇത് നീ തന്നെയാണോ', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. ചിലരാകട്ടെ തങ്ങളുടെ കോളേജ് കാലത്തെ കുറിച്ച് ഓർക്കുന്നുമുണ്ട്. എന്തായാലും റോബിന്റെ പഴയകാല ഫോട്ടോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

bigg boss fame dr robin radhakrishnan share College days Throwback photos

ലൂക്ക് ആന്റണിയോ ഫാ. ബെനഡിക്റ്റോ ? ആ ചിത്രത്തിൽ ​ഗസ്റ്റ് റോളിൽ മമ്മൂട്ടി ! ചർച്ചകൾ ഇങ്ങനെ

അതേസമയം, നടിയും മോഡലും അവതാരകയുമായ ആരതി പൊടിയുമായി വിവാഹിതനാകാന്‍ ഒരുങ്ങുകയാണ് റോബിന്‍ രാധാകൃഷ്ണന്‍. ഈ വര്‍ഷം തന്നെ ഇരുവരുടെയും വിവാഹം കാണും. എന്നാല്‍ എന്നാകും അതെന്ന കാര്യം റോബിന്‍ തുറന്നു പറഞ്ഞിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios