സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ നേരത്തേ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ബിഗ് ബോസ് മലയാളം നാലാം സീസണിന്റെ ടൈറ്റിൽ വിന്നറാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ടൈറ്റിൽ വിന്നറായ ആദ്യത്തെ വനിത മത്സരാർത്ഥിയെന്ന വിശേഷണവും ദിൽഷയ്ക്ക് സ്വന്തമാണ്. ഡി ഫോർ ഡാൻസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ദിൽഷ ബിഗ് ബോസിലൂടെയാണ് കൂടുതൽ ആരാധകരെ സമ്പാദിച്ചത്.

തന്റെ എല്ലാ വിശേഷങ്ങളും യാത്രകളുടെ ചിത്രങ്ങളും ദിൽഷ ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ദിൽഷയുടെ പുതിയ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. ഹിജാബ് ധരിച്ച് അതീവ സുന്ദരിയായാണ് ഇത്തവണത്തെ ദിൽഷയുടെ ഫോട്ടോ ഷൂട്ട്. 'ഹിജാബ് മനോഹരമാണ് അതിനാൽ അത് മനോഹരമാക്കുക' എന്നാണ് ചിത്രങ്ങൾക്കൊപ്പം ദിൽഷ പങ്കുവെച്ചത്. 'ഉമ്മിച്ചി കുട്ടി' എന്നാണ് പലരും ദിൽഷയുടെ ചിത്രങ്ങൾക്ക് നൽകുന്ന കമന്റ്. 'ഓളാ തട്ടമിട്ട് കഴിഞ്ഞ ന്റെ സാറെ പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല' എന്ന ഡയലോ​ഗ് പങ്കുവയ്ക്കുന്നവരും കുറവല്ല. എന്തായാലും ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്.

സിനിമയിൽ അഭിനയിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് ദിൽഷ നേരത്തേ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ഏതാനും ചില സീരിയലുകളിലും ദിൽഷ അഭിനയിച്ചിട്ടുണ്ട്. ഓണക്കാലത്ത് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ദിൽഷയുടേതായി പുറത്തുവന്നത്. ഇടയ്ക്ക് തന്റെ മോഡേൺ ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും താരം പങ്കുവച്ചിരുന്നു. ഇതെല്ലാം വളരെ താത്പര്യത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

View post on Instagram

ബിഗ് ബോസ് വിജയിയായിരുന്നെങ്കിലും ബിഗ് ബോസിലെ എപ്പിസോഡുകളൊന്നും ഇതുവരെ കണ്ടിട്ടില്ലെന്നും താരം വെളിപ്പെടുത്തിയിരുന്നു. എല്ലാവരും അങ്ങനെ തന്നെയാണെന്ന് തോന്നുന്നു. യൂട്യൂബില്‍ വന്ന എന്തോ ഒന്നോ രണ്ടോ വീഡിയോ ക്ലിപ്പുകള്‍ മാത്രമാണ് കണ്ടതെന്നുമായിരുന്നു ദിൽഷ പറഞ്ഞത്.

നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം