Asianet News MalayalamAsianet News Malayalam

റോബിനെ സ്നേഹം കൊണ്ടുമൂടി അമ്മമാർ, ഒപ്പം കുഞ്ഞുങ്ങളും; ഫോട്ടോ ശ്രദ്ധനേടുന്നു

എഴുപത് ദിവസത്തോളം റോബിൻ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. ശേഷമാണ് സഹമത്സരാർഥിയായ റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടത്.

bigg boss star robin radhakrishnan share photo with fans
Author
First Published Dec 6, 2022, 10:30 PM IST

ബിഗ് ബോസിന്റെ തുടക്കത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയൊരു മത്സരാർഥിയായിരുന്നു റോബിൻ. ഒരു ‍ഡോക്ടർ ബിഗ് ബോസിലെ കൂട്ടത്തല്ലിലും വഴക്കിലും പിടിച്ച് നിന്ന് വോട്ട് സമ്പാദിക്കുമെന്ന് ആദ്യത്തെ ആഴ്ചയിൽ ഒരു ബിഗ് ബോസ് പ്രേക്ഷകനും കരുതിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം എത്രത്തോളം ഒരുങ്ങിയാണ് മത്സരാർഥിയായി വന്നതെന്ന് പ്രേക്ഷകർ തിരിച്ചറിഞ്ഞ് തുടങ്ങിയത്.

ഷോയിൽ നിന്ന് പുറത്തായ ശേഷവും ഏറ്റവും കൂടുതൽ ഫാൻ ഫോളോയിങ്ങുള്ള മത്സരാർഥി റോബിനാണ്. റോബിന് ഇത്രയേറെ ആരാധകരെ ലഭിക്കാൻ കാരണം പിആർ വർക്കാണെന്ന ആരോപണം ബിഗ് ബോസ് സീസൺ 4 തുടങ്ങിയ സമയം മുതലുണ്ടായിരുന്നു. പക്ഷെ റോബിൻ അത് ഒരിക്കലും അംഗീകരിച്ചിട്ടില്ല. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ ശേഷം ഉദ്ഘാടനങ്ങളും ഷോകളും മറ്റുമായി തിരക്കിലാണ് റോബിൻ. റോബിൻ പങ്കെടുക്കുന്ന ഉദ്ഘാടനങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് ഒഴുകി എത്താറുള്ളത്.

ഇപ്പോഴിത തൃശൂരിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ തന്നോട് സ്നേഹവും സന്തോഷവും പങ്കിടാനെത്തിയ ആളുകളുടെ ചിത്രങ്ങൾ കൊളാഷായി റോബിൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അതിന് വന്ന കമന്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. 'നടൻ സുരേഷ്‌ ഗോപിക്ക് കിട്ടാത്ത തൃശൂർ ബിഗ്ബോസ് താരം ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സ്വന്തമാക്കി, എത്ര അമ്മമാരും കുട്ടികളുമാണ് റോബിന് പിആർ ആയിട്ടുള്ളത്.' എന്നാണ് കമന്റുകൾ വരുന്നത്.

തന്നെ ആരും ഇങ്ങോട്ട് വിളിച്ചിട്ടില്ലെന്നും താൻ അങ്ങോട്ട് പോയി ചോദിച്ച് വാങ്ങിയ അവസരമാണെന്നും പലപ്പോഴായി അഭിമുഖങ്ങളിൽ റോബിൻ പറഞ്ഞിട്ടുണ്ട്. എഴുപത് ദിവസത്തോളം റോബിൻ ബിഗ് ബോസ് ഹൗസിലുണ്ടായിരുന്നു. ശേഷമാണ് സഹമത്സരാർഥിയായ റിയാസിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിൽ പുറത്താക്കപ്പെട്ടത്. ഇപ്പോൾ‌ സ്വന്തമായി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരം. നായിക റോബിന്റെ ഭാവി വധു ആരതി പൊടി തന്നെയാണ്. സിനിമക്കായി ഇപ്പോൾ ശരീര ഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ് റോബിൻ.

'ഈ ചിത്രത്തിൽ ആരും ആറാടുന്നില്ല, ജീവിക്കുകയാണ്': സൗദി വെള്ളക്കയെ കുറിച്ച് എം എം മണി

Follow Us:
Download App:
  • android
  • ios