വീണയുടെ മകന്‍ അമ്പാടിയുടെ പിറന്നാള്‍ ആഘോഷമാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ വീണ പങ്കുവച്ചത്. വീട്ടുകാരെല്ലാവരുംകൂടി പിറന്നാള്‍ ആഘോഷിക്കുന്നതും, അമ്പുച്ചന് സര്‍പ്രൈസായി ഗിഫ്റ്റ് കൊടുക്കുന്നതുമാണ് വീഡിയോ
മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് വീണ നായര്‍. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു വീണ. ബിഗ് ബോസ് പ്ലാറ്റ്‌ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയാണ് വീണ ഷോ പൂര്‍ത്തിയാക്കിയത്. ബിഗ്‌ബോസിനുശേഷം സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ, വീ വൈബ്‌സ് എന്ന സ്വന്തം യുട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വീണയുടെ മകന്‍ അമ്പാടിയുടെ പിറന്നാള്‍ ആഘോഷമാണ് പുതിയ യൂട്യൂബ് വീഡിയോയിലൂടെ വീണ പങ്കുവച്ചത്. വീട്ടുകാരെല്ലാവരുംകൂടി പിറന്നാള്‍ ആഘോഷിക്കുന്നതും, അമ്പുച്ചന് സര്‍പ്രൈസായി ഗിഫ്റ്റ് കൊടുക്കുന്നതുമാണ് വീഡിയോ. എന്നാല്‍ ഗിഫ്റ്റായി 'മിനിയേച്ചര്‍ സ്പിറ്റ്‌സ്' നായക്കുട്ടിയെ കണ്ടതോടെ, കുറച്ചുനേരം അമ്പുച്ചനെ 'കാണാതായി'. എന്നാല്‍ നായ ഒന്നും ചെയ്യില്ലെന്നുപറഞ്ഞ് വീണ അമ്പുച്ചനെ സമാധാനിപ്പിക്കുകയാണ്. കൂടാതെ ഗിഫ്റ്റായിക്കിട്ടിയ ഡ്രംസ് ഏറെ സന്തോഷത്തോടെ ഉപയോഗിക്കുന്നുമുണ്ട് വീണയുടെ മകന്‍. ബിബ് ബോസ് ദിനങ്ങളില്‍ ഹൗസിലെ സുഹൃത്തുക്കളുമായുള്ള വീണയുടെ സംഭാഷണങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് വീണയുടെ മകന്‍ 'അമ്പുച്ചന്‍' എന്ന് വിളിപ്പേരുള്ള അമ്പാടി.
വീഡിയോ കാണാം -

