ബിഗ്ബോസ് മലയാളം രണ്ടാം സീസണിലെ ശ്രദ്ധേയരായ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു വീണ നായര്‍. മിനിസ്‌ക്രീനില്‍ നിന്ന് സിനിമയിലെത്തിയ വീണ ബിഗ് ബോസ് പ്ലാറ്റ്ഫോമില്‍ നിന്നും നിരവധി പുതിയ ആരാധകരെ നേടിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ വീണ ആരാധകരുമായി വ്യക്തിപരമായ കാര്യങ്ങളൊക്കെ പങ്കുവെക്കാറുണ്ട്. രസകരമായതും ഉപയോഗപ്രദമായതുമായ വീഡിയോകള്‍ പങ്കുവച്ചുകൊണ്ട് യൂട്യൂബിലും താരമായിരിക്കുകയാണ് വീണ നായര്‍. വൃശ്ചികമാസത്തിന്‍റെ തുടക്കമായി സെറ്റും മുണ്ടുമുടുത്ത ചിത്രമാണ് വീണ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

സെറ്റ് മുണ്ടിനോളം തനിക്കിഷ്ടപ്പെട്ട മറ്റൊരു വസ്ത്രവുമില്ല എന്നു പറയുന്നു വീണ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയിരിക്കുന്നത് ബിഗ്‌ബോസിലൂടെതന്നെ മലയാളിക്ക് സുപരിചിതനായ ആര്‍ ജെ രഘുവാണ്. 'പാതിരാ പപ്പനാ'ണ് ചിത്രത്തിന്‍റെ കടപ്പാട് വീണ നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് ഹൗസില്‍ വീണ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ രഘുവിനെ വിളിക്കുന്ന ചെല്ലപ്പേര് ആയിരുന്നു അത്. വീണ സെറ്റും മുണ്ടും അത്രയ്ക്ക് ഇഷ്മാണെന്ന് പറയുമ്പോള്‍, സെറ്റും മുണ്ടും ഇത്രയധികം ചേരുന്ന മറ്റൊരു താരവുമില്ലയെന്നാണ് ആരാധകരില്‍ പലരുടെയും പ്രതികരണം.