Asianet News MalayalamAsianet News Malayalam

ക്യാമറ തകര്‍ത്ത്, ചവുട്ടിക്കൂട്ടി, കൊല്ലം സുധിയുടെ വീട്ടില്‍ പോയത് സിംപതിക്ക്: ബിനു അടിമാലിക്കെതിരെ ആരോപണം

ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും അത് ചോദിക്കാനും അനുരഞ്ജനത്തിന് വിളിച്ച് തന്നെ ആക്രമിച്ചുവെന്നാണ് ജിനേഷ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

binu adimali face serious alligation from former social media manger vvk
Author
First Published Mar 13, 2024, 7:04 PM IST

കൊച്ചി: നടനും കോമേഡിയനുമായ ബിനു അടിമാലിക്കെതിരെ ആരോപണങ്ങളുമായി ബിനുവിന്‍റെ മുന്‍ സോഷ്യല്‍ മീഡിയ മാനേജര്‍ രംഗത്ത്. റിയാലിറ്റി ഷോയുടെ ലൊക്കേഷനില്‍ വിളിച്ചു വരുത്തി മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ മാനേജരും ഫൊട്ടോഗ്രഫറുമായ ജിനേഷ് ആരോപിക്കുന്നത്. ബിനുവിനെതിരായ സോഷ്യല്‍ മീഡിയയില്‍ അടക്കം വരുന്ന നെഗറ്റീവ് കമന്‍റുകള്‍ക്ക് കാരണം ജിനേഷ് ആണെന്ന് ആരോപണം ഉയര്‍ത്തിയാണ് ആക്രമണം നടന്നത് എന്നാണ് ജിനേഷ് ആരോപിക്കുന്നത്. 

ബിനു അടിമാലിയുടെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്നും അത് ചോദിക്കാനും അനുരഞ്ജനത്തിന് വിളിച്ച് തന്നെ ആക്രമിച്ചുവെന്നാണ് ജിനേഷ് യൂട്യൂബ് ചാനലിലൂടെ പറയുന്നത്. ഒപ്പം ബിനു അടിമാലി ഭീഷണിപ്പെടുത്തുന്ന വോയ്സ് ക്ലിപ്പും ഇദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വാഹനാപകടത്തില്‍ മരിച്ച കൊല്ലം സുധിയുടെ വീട്ടില്‍ ബിനു അടിമാലി പോയതും മഹേഷ് കുഞ്ഞുമോനെ സന്ദര്‍ശിച്ചതും നടനുള്ള ചീത്തപ്പേര് മാറി സഹതാപം കിട്ടാന്‍ വേണ്ടിയായിരുന്നുവെന്നും ജിനേഷ് ആരോപിക്കുന്നുണ്ട്.

ബിനു അടിമാലിക്ക്  അപകടം  പറ്റിയപ്പോള്‍ ആശുപത്രിയില്‍ കൂടെ നിന്നതും കാര്യങ്ങള്‍ നോക്കിയതും ഞാനായിരുന്നുവെന്ന് ജിനേഷ് പറയുന്നു. ആശുപത്രിയില്‍ നിന്നും വീട്ടില്‍ കൊണ്ടാക്കിയത് ഞാനാണ്. ആ സംഭവത്തിന് ശേഷം ബിനു അടിമാലി കൊല്ലം സുധിച്ചേട്ടന്റെ വീട്ടില്‍ പോയിരുന്നു. സുധിയുടെ വീട്ടില്‍ പോയപ്പോള്‍ ബിനു അടിമാലിക്ക് നടക്കാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നിട്ടും വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. അതൊന്നും ആവശ്യമില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. സിംപതി കിട്ടാന്‍ വേണ്ടിയാണ് അത് ഉപയോഗിച്ചതെന്ന് ജിനേഷ് ആരോപിക്കുന്നു.

‘ഇതോടെ എന്റെ ഇമേജ് മാറണം, അതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നീ സോഷ്യല്‍ മീഡിയയില്‍ ചെയ്യണം’ എന്നാണ് സുധി ചേട്ടന്റെ മരണ ശേഷം എന്നോട് ബിനു ചേട്ടന്‍ പറഞ്ഞത്. അത് പ്രകാരമാണ് സുധിയുടെ വീട്ടില്‍ ചെന്നപ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുന്നത് അടക്കമുള്ള വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തത്. അതുപോലെ മഹേഷ് കുഞ്ഞുമോന്റെ വീട്ടില്‍ പോയപ്പോഴും ഫോട്ടോയും വീഡിയോയും എടുക്കാന്‍ എന്നെയും വിളിച്ചിരുന്നു. 

പക്ഷേ വീഡിയോ പോസ്റ്റ് ചെയ്യരുത്, ഫോട്ടോ മാത്രം എടുത്താല്‍ മതി എന്ന് മഹേഷ് പറഞ്ഞു. ഇതൊന്നും ബിനു ചേട്ടന്റെ യുട്യൂബില്‍ ഇട്ടാല്‍ ശരിയാവില്ലെന്ന് അറിയാവുന്നതു കൊണ്ട് തന്നെ മറ്റൊരു യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്കെല്ലാം ശേഷം ബിനു ചേട്ടന്റെ അടുത്ത സുഹൃത്തിന് ഞാന്‍ ഒരു യുട്യൂബ് ചാനല്‍ തുടങ്ങി കൊടുത്തിരുന്നു. 

അത് ഞാന്‍ ചേട്ടനോട് പറഞ്ഞില്ലെന്ന് പറഞ്ഞുള്ള തര്‍ക്കത്തിലാണ് പിരിഞ്ഞത്. എന്നാല്‍ പിരിയാനുള്ള മറ്റൊരു കാരണം ബിനു ചേട്ടന്റെ വളരെ പേഴ്‌സനല്‍ ആയ കാര്യമായതു കൊണ്ട് ഞാന്‍ പുറത്തു പറയുന്നത് ശരിയല്ലെന്നും ജിനേഷ് പറയുന്നു. മൂന്ന് വര്‍ഷം ബിനു ചേട്ടന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ ചെയ്തത് ഞാനാണ്. 

അതിന് ശേഷം പിണങ്ങിയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും പാസ്വേര്‍ഡും എല്ലാം തിരിച്ചു കൊടുത്തിരുന്നു. പക്ഷേ ബിനു ചേട്ടന്റെ അക്കൗണ്ട് ഞാന്‍ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് അദ്ദേഹം പൊലീസില്‍ പരാതിപ്പെട്ടു. ഞാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി സത്യാവസ്ഥ പറഞ്ഞപ്പോള്‍ പൊലീസിന് കാര്യം മനസിലായി.

പല തവണ അക്കൗണ്ട് ഓപ്പണ്‍ ചെയ്യാനുള്ള ശ്രമം നടന്നതു കൊണ്ടാണ് ഫെയ്‌സ്ബുക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യാന്‍ പറ്റാതെ പോയതെന്ന് പിന്നീട് ഞാന്‍ അന്വേഷിച്ചപ്പോള്‍ മനസിലായി. പിന്നെയും ബിനു ചേട്ടന്‍ എന്നെ വിളിക്കുകയും ആളുടെ അക്കൗണ്ടില്‍ തെറി കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നത് ഞാനാണെന്ന് പറയുകയും ചെയ്ത് എന്നെ ഭീഷണിപ്പെടുത്തി. 

ചേട്ടന് വലിയ ആളുകളുമായും ജഡ്ജിയുമായെല്ലാം ബന്ധങ്ങളുണ്ടെന്നും ക്വട്ടേഷന്‍ ടീമിനെ കൊണ്ടുവരുമെന്നും ഭൂമിയില്‍ എന്നെ വച്ചേക്കില്ല എന്നുമായിരുന്നു ഭീഷണി.ഇതിനെതിരെ ഞാന്‍ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ എന്നെ ബിനുചേട്ടന്‍ അനുരഞ്ജനത്തിന് വിളിച്ചത്.  ബിനുചേട്ടന് സോഷ്യല്‍ മീഡിയയില്‍ നെഗറ്റീവ് കമന്‍റ് കിട്ടുന്നതിന് കാരണം ഞാനാണെന്ന് ബിനു അരോപിച്ചെന്നും ജിനേഷ് പറയുന്നു. തുടര്‍ന്നാണ് റൂമില്‍ പൂട്ടിയിട്ട് എന്‍റെ ക്യാമറ തകര്‍ത്ത് എന്നെ മര്‍ദിച്ചത് എന്നും ജിനേഷ് ആരോപിക്കുന്നു. 

അന്ന് സ്റ്റുഡിയോയിലുണ്ടായ മറ്റ് ആര്‍ടിസ്റ്റുകള്‍ റൂമിന്‍റെ വാതില്‍ പൊളിച്ചാണ് എന്നെ രക്ഷിച്ചത്. പിന്നീട് ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 

'ഒരു സർക്കാർ ഉത്പന്നം' മികച്ച സോഷ്യല്‍ മീഡിയ അഭിപ്രായം തീയറ്ററില്‍ ആളുകളെ എത്തിക്കുന്നു

മഞ്ഞുമ്മല്‍ വന്‍ ഹിറ്റ്; പിന്നാലെ ഒരിക്കല്‍ റിലീസായി, തീയറ്റര്‍ വിട്ട മലയാള പടം വീണ്ടും റിലീസിന്

Follow Us:
Download App:
  • android
  • ios