സ്‌ക്രീനിലെ കിരണും സോണിയയും ഒന്നിച്ചുള്ള റീലാണ് വൈറലാകുന്നത്. മറ്റ് സീരിയൽ തരങ്ങളെക്കാൾ ഏറെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മൗനരാഗത്തിലെ തരങ്ങളെന്ന് അവരുടെ ലൊക്കേഷൻ വിശേഷങ്ങളിൽ നിന്നും വ്യക്തമാണ്. 

തിരുവനന്തപുരം: ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം എന്ന സീരിയലിലെ കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകര്‍ക്ക് സ്വന്തം വീട്ടിലെ എന്ന പോലെ പരിചിതമാണ്. കല്യാണി എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് മൗനരാഗം എന്ന പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്. പരമ്പരയിൽ കല്യാണി ആയി വേഷം ഇടുന്നത് അന്യ ഭാഷാ നടിയായ ഐശ്വര്യ റംസായിയാണ്. ഐശ്വര്യയുടെ നായകൻ കിരണായി അന്യഭാഷ നടൻ കൂടിയായ നലീഫാണ് എത്തുന്നത്. കിരണിന്റെയും 'കല്യാണി'യുടെയും സ്‌ക്രീൻ കെമിസ്ട്രിക്ക് വലിയ കൈയ്യടി ആണ് കിട്ടുന്നത്. കല്യാണിക്കും കിരണിനും മാത്രമല്ല സോണിയ്ക്കും വിക്രമിനും വരെ ആരാധകരുണ്ട്.

ഇപ്പോഴിതാ, സ്‌ക്രീനിലെ കിരണും സോണിയയും ഒന്നിച്ചുള്ള റീലാണ് വൈറലാകുന്നത്. മറ്റ് സീരിയൽ തരങ്ങളെക്കാൾ ഏറെ ആത്മബന്ധം കാത്തുസൂക്ഷിക്കുന്നവരാണ് മൗനരാഗത്തിലെ തരങ്ങളെന്ന് അവരുടെ ലൊക്കേഷൻ വിശേഷങ്ങളിൽ നിന്നും വ്യക്തമാണ്. നാങ്ക റെഡി എന്ന ക്യാപ്‌ഷനോടെയാണ് തകർപ്പൻ ഡാൻസ് പെർഫോമൻസ് നലീഫും ശ്രീശ്വേത മഹാലക്ഷ്മിയും പങ്കുവെച്ചിരിക്കുന്നത്.

സീരിയലിൽ സഹോദരി സഹോദരന്മാരാണ് ഇരുവരും. വിക്രമായി അഭിനയിക്കുന്ന കല്യാണ്‍ ഖന്നയുമായി പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ശ്രീശ്വേത വെളിപ്പെടുത്തിയത്. കല്യാണിന് ഒപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ശ്രീശ്വേത പ്രണയം വെളിപ്പെടുത്തിയത്. ഈ വില്ലനുമായി ഞാന്‍ പ്രണയത്തിലാണ് എന്ന് പറഞ്ഞ നടി ഏതാനും ലവ് ഇമോജികളും പങ്കുവെച്ചിരുന്നു.

സീരിയലിലെ ജോഡികള്‍ ജീവിതത്തിലും ഒന്നിയ്ക്കുന്നതിനുള്ള ആശംസകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളായി പിന്നീട് നിറഞ്ഞത്. കല്യാണിന്റെയും ശ്രീശ്വേതയുടെയും കഥാപാത്രങ്ങളായ സോണിയേയും വിക്രമിനേയും ചേർന്ന് ' വലിയൊരു ഫാന്‍സ് കൂട്ടായ്മ തന്നെയുണ്ട്. അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് നേരത്തെ പലപ്പോഴും ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ പങ്കുവെക്കാറുണ്ട്. സീരിയലില്‍ സോണിയെ പറ്റിച്ച് സ്വന്തമാക്കിയ കഥാപാത്രമാണ് വിക്രം.

View post on Instagram

"വെറുക്കുന്നവര്‍ വെറുക്കും, സന്തോഷമായി ഇരിക്കൂ" : വൈറലായി ശ്രുതി രജനികാന്തിന്‍റെ ഫോട്ടോഷൂട്ട്‌

ആര്‍ട് ഡയറക്ടര്‍ക്കല്ല അവാര്‍ഡ് നല്‍കേണ്ടത് പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കാണ്: വിമര്‍ശനവുമായി അജയന്‍ ചാലിശ്ശേരി

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്