ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷമാണ് പുറത്തുവരുന്നത്.  റാഫിയുടെ ജന്മദിനത്തിൽ തന്നെ വിവാഹ നിശ്ചയം നടത്തിയിരിക്കുകയാണ് വീട്ടുകാർ.

ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകർക്കിടയിൽ ചക്കപ്പഴം എന്ന പരമ്പര ശ്രദ്ധ നേടിയത്. പരിചിത മുഖമായ ശ്രീകുമാർ നായക വേഷത്തിലെത്തിയ പരമ്പര , ടെലിവിഷൻ ആങ്കർ എന്ന നിലയിൽ ശ്രദ്ധ നേടിയ അശ്വതി ശ്രീകാന്തിന്റെ ആദ്യ അഭിനയ സംരംഭം തുടങ്ങി പ്രത്യേകതകളുമായിട്ടായിരുന്നു പരമ്പരയെത്തിയത്. ഇവർക്ക് പുറമെ സബീറ്റ ജോർജ്, ശ്രുതി രജനീകാന്ത്, ലക്ഷ്‍മി ഉണ്ണികൃഷ്‍ണൻ റാഫി തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തി.

Add Asianetnews as a Preferred SourcegooglePreferred


പരമ്പര പുറത്തുവന്നതോടെ വലിയ സ്വീകാര്യതയാണ് താരങ്ങൾക്ക് ലഭിച്ചത്. എന്നാൽ പരമ്പരയിൽ സുമേഷ് ആയി വന്ന റാഫി സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു പരമ്പരയിലേക്കെത്തിയത്. ഇപ്പോഴിതാ റാഫിയുടെ ജീവിതത്തിലെ വലിയ സന്തോഷമാണ് പുറത്തുവരുന്നത്. സോഷ്യൽ മീഡിയ സൗഹൃദം തന്നെ വിവാഹത്തിലെത്തിയെന്നതാണ് പുതിയ വിശേഷം.


റാഫിയുടെ ജന്മദിനത്തിൽ തന്നെ വിവാഹ നിശ്ചയം നടത്തിയിരിക്കുകയാണ് വീട്ടുകാർ. ടിക് ടോക് താരമായി വളർന്നുവന്ന റാഫിയുടെ വധു മഹീനയും ടിക് ടോക് താരമാണ്. മഹീന തന്നെയാണ് ഈ വിശേഷം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കും ആശംസകൾ നേർന്ന് ലക്ഷ്‍മി ഉണ്ണിക്കൃഷ്‍ണൻ, ശ്രുതി രജനീകന്ത്, അശ്വതി ശ്രീകാന്ത് തുടങ്ങി നിരവധി പേർ എത്തിയിട്ടുണ്ട്. 

View post on Instagram


റാഫിയെ ടാഗ് ചെയ്‍ത് 'ലോക്ക്‍ഡ്' എന്ന കുറിപ്പാണ് മഹീന പങ്കുവച്ചിരിക്കുന്നത്. ഇക്കയുടെ പിറന്നാളും എൻഗേജ്‍മെന്റും എന്നും മഹീന കുറിക്കുന്നു. വിവാഹ നിശ്ചയത്തിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണിപ്പോൾ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.