Asianet News MalayalamAsianet News Malayalam

'ചന്ദനമഴ റീലോഡഡ്'; വീണ്ടും ഒന്നിച്ച് 'അർജുനും അമൃതയും', വൈറലായി വീഡിയോ

വർഷങ്ങൾക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിൽ എത്തുകയാണ് മേഘ്‍ന

Chandhanamazha Reloaded Meghna Vincent Start music fun video asianet nsn
Author
First Published Nov 6, 2023, 10:50 PM IST

ടെലിവിഷൻ ആരാധകരുടെ എവർഗ്രീൻ താരമാണ് മേഘ്ന വിൻസെന്‍റ്. വർഷങ്ങളായി ടെലിവിഷൻ രംഗത്തുള്ള താരം വിവാഹവുമായി ബന്ധപ്പെട്ട് സീരിയലിൽ നിന്ന് ഇടവേളയെടുത്തിരുന്നു. ശേഷം മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലൂടെ ആയിരുന്നു മേഘ്‍നയുടെ തിരിച്ചുവരവ്. എന്നാൽ എക്കാലത്തും മേഘ്‌ന വിൻസെന്റ് എന്ന നടിയുടെ യഥാർത്ഥ പേരിനെക്കാൾ മലയാളികൾക്ക് പരിചിതം ചന്ദനമഴയിലെ അമൃതയെയാണ്. ഒരിക്കലും മലയാളികൾ മറക്കാൻ ഇടയില്ലാത്തതാണ് ചന്ദനമഴയിലെ അമൃത അടക്കമുള്ള താരങ്ങൾ.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം വീണ്ടും ഏഷ്യാനെറ്റിൽ തന്നെ സ്റ്റാർട്ട്‌ മ്യൂസിക് ഷോയിൽ എത്തുകയാണ് മേഘനയും അർജുനായ സുബ്രഹ്മണ്യൻ ഗോപാലകൃഷ്ണനും ശാലു മെൽവിനുമെല്ലാം. യുട്യൂബ് ചാനലിലൂടെ ഷോയ്ക്കുള്ള ഒരുക്കങ്ങളും മേക്കപ്പും വിശേഷങ്ങളുമെല്ലാം മേഘ്‌ന പങ്കുവെക്കുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം വീണ്ടും ഒത്തുകൂടിയതിന്റെ സന്തോഷം താരങ്ങൾ പങ്കുവെക്കുകയാണ്. ചന്ദനമഴ ആരാധകരെല്ലാം നിരവധി കമന്റുകളാണ് മേഘനയുടെ വീഡിയോയ്ക്ക് താഴെ നൽകുന്നത്.

ചന്ദനമഴയിൽ മേഘ്ന പാമ്പിനെ പിടിച്ചുള്ള രംഗം ഇപ്പോഴും വൈറലാണ്. റീലായും ട്രോളായും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാണ് ഈ രം​ഗം. ഈ സംഭവത്തെ കുറിച്ച് നേരത്തെ ശാലു കുര്യൻ പറഞ്ഞ കാര്യങ്ങൾ വൈറലായിരുന്നു. ശരിക്കും അതൊരു ഒറിജിനൽ പാമ്പായിരുന്നുവെന്നാണ് ശാലു പറയുന്നത്. അതിന്റെ വാ കൂട്ടി തയ്ച്ചിരുന്നെങ്കിലും ഞാൻ പ്രാർത്ഥിച്ചുകൊണ്ടാണ് അവിടെ നിന്നതെന്നാണ് ശാലു പറയുന്നത്. 'നല്ല നീളമുണ്ട് അതിന്. അവളുടെ പൊക്കം തന്നെ കാണും. അവളുടെ ധൈര്യം സമ്മതിക്കണം. ഞാനാണെങ്കിൽ ഈ സീൻ ചെയ്യുന്നില്ല, നിങ്ങളെന്നെ പറഞ്ഞുവിട്ടോ എന്ന് പറയും. അവൾക്ക് അത്രയും ഡെഡിക്കേഷൻ ഉള്ളതുകൊണ്ടാണ് അത് ചെയ്തത്. നല്ല കാര്യമാണ്' എന്നായിരുന്നു ശാലു പറഞ്ഞത്.

യഥാർഥത്തിൽ ആ രംഗത്തിൽ ആരും അഭിനയിക്കുകയായിരുന്നില്ലെന്നും ഒറിജിനൽ എക്സ്പ്രെഷനുകൾ തന്നെയാണ് മുഖത്ത് വന്നിരുന്നതെന്നും ശാലു പറഞ്ഞു.

ALSO READ : ബാലയ്യയുടെ പുതിയ ചിത്രം വിജയമോ? ശരിക്കും എത്രയാണ് കളക്ഷന്‍? ഒഫിഷ്യല്‍ കണക്കുകളുമായി നിര്‍മ്മാതാക്കള്‍

Follow Us:
Download App:
  • android
  • ios