മുടിയനെ മിസ് ചെയ്യുന്നുവെന്നായിരുന്നു പലരുടെയും കമന്റ്.

'ഉപ്പും മുളകും' എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാരായ താരമാണ് മുടിയനെന്ന് വിളിക്കുന്ന ഋഷി. രസകരമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ ഋഷി സോഷ്യല്‍ മീഡിയയിലും സജീവമാണ്. അവസാനിച്ചെങ്കിലും വലിയ ആരാധകരാണ് പരമ്പരയ്ക്കും അതിലെ താരങ്ങൾക്കുമുള്ളത്. 

സോഷ്യൽ മീഡിയയിൽ ഋഷി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം അതിവേഗമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കിടിലൻ ഡാൻസർ കൂടിയായ മുടിയൻ നിരന്തരം സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. 

മിക്കവാറും പരമ്പരയിലെ തന്നെ ശിവാനിയും മുടിയനൊപ്പം ഉണ്ടാകാറുണ്ട്. എന്നാൽ ലോക്ക്ഡൌണിൽ വീട്ടിൽ തനിച്ചായ ഋഷി പങ്കുവച്ച ഒരു ഡാൻസ് വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. ‘പൈക്കുറുമ്പിയെ മേയ്ക്കും’ എന്നു തുടങ്ങുന്ന ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് ഋഷി. തനതായ ശൈലിയിൽ രസകരമായ സ്റ്റെപ്പുകളുമായാണ് താരം എത്തുന്നത്.

താരം വീഡിയോ പങ്കുവച്ചതിന് പിന്നാലെ ആരാധകർ ഡാൻസ് ഏറ്റെടുത്തുകഴിഞ്ഞു. മുടിയനെ മിസ് ചെയ്യുന്നുവെന്നായിരുന്നു പലരുടെയും കമന്റ്. ശിവ എവിടെ എന്ന് മറ്റു ചിലർ ചോദിക്കുമ്പോൾ, കൂടുതൽ ഡാൻസ് വീഡിയോകൾ പ്രതീക്ഷിക്കുന്നുവെന്ന് മറ്റുചിലർ. പരമ്പര അവസാനിച്ചതിലെ വലിയ നിരാശ പലപ്പോഴും പ്രേക്ഷകർ വെളിപ്പെടുത്തിയിരുന്നു.

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona