Asianet News MalayalamAsianet News Malayalam

ഒന്നിച്ച് തുഴയുന്ന മൂന്നാം വര്‍ഷം: ദീപനും മായയ്ക്കും ആശംസകളോടെ ആരാധകര്‍

വിവാഹം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപന്റെ ഭാര്യ മായയെയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം, ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹവാര്‍ഷികം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ദീപന്‍

deepan murali shared his third wedding anniversary
Author
Kerala, First Published Apr 30, 2021, 9:36 AM IST

ലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും ദീപന്‍ മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമാണ്. ബിഗ്സ്ബോസ് മലയാളം ഒന്നാം സീസണില്‍ മത്സരാര്‍ഥിയായി എത്തിയതും ദീപന് കരിയറില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. ബിഗ് ബോസിലൂടെയാണ് മലയാളിക്ക് സ്വന്തമെന്നപോലെ ദീപനെ പരിചിതമാകുന്നത്. വിവാഹം കഴിഞ്ഞ് ഏറെ വൈകാതെയായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപന്റെ ഭാര്യ മായയെയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം, ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ മകള്‍ മേധസ്വിയും ആരാധകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദീപന്‍ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാന്‍ വയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.

ഇപ്പോഴിതാ തന്റെ രണ്ടാം വിവാഹവാര്‍ഷികം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് ദീപന്‍ മുരളി. മൂന്നാം വിവാഹവാര്‍ഷികം എന്ന ക്യാപ്ഷനോടെയാണ് ദീപന്‍ ഭാര്യ മായയോടും, മകള്‍ മേധസ്വിയുമൊന്നിച്ചുള്ള ചിത്രം പങ്കിട്ടത്. നിരവധി ആരാധകരാണ് ഇരുവര്‍ക്കും മംഗളാശംസകളുമായെത്തിയത്. ഒരുപാടുകാലം മനോഹരമായി ജീവിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെയെന്നും, ഈ ചിരി എക്കാലവും കുടുംബത്തോടൊപ്പം ഉണ്ടാകട്ടെയെന്നുമെല്ലാമാണ് ആളുകള്‍ ദീപന്‍ പങ്കുവച്ച ചിത്രത്തിന് കമന്റ് ചെയ്തിരിക്കുന്നത്.

ഷൂട്ടിംഗിനിടയില്‍ അടുക്കളത്തോട്ടവും മനോഹരമായി മുന്നോട്ടു കൊണ്ടുപോകുന്ന ദീപന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇടയ്ക്കിടെ വൈറലാകാറുണ്ട്. ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദീപന്റെ പോസ്റ്റുകള്‍ ആരാധകര്‍ ഹിറ്റാക്കാറുമുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DM (@deepan_murali)

Follow Us:
Download App:
  • android
  • ios