ഓഡിഷനിലൂടെയാണ് അച്ചു സാന്ത്വനത്തിലേക്കെത്തിച്ചേര്‍ന്നത്. തന്‍റെ ശരീരപ്രകൃതി കഥാപാത്രത്തിന് അനുയോജ്യമായതിനാലാണ് ചിപ്പിചേച്ചി പരമ്പരയിലേക്ക് സെലക്ട് ചെയ്തതെന്ന് അച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്

പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത, മലയാളത്തിലെ ജനപ്രിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ ഏവരുടെയും പ്രിയ പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഫാന്‍ ഗ്രൂപ്പുകള്‍ പോലുമുണ്ട്. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളും മറ്റും നിമിഷങ്ങ ള്‍കൊണ്ടാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകാറുള്ളത്. ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കും എന്നപോലെ യൂട്യൂബിലും സജീവമായ ചുരുക്കം ചില താരങ്ങളിലൊരാളാണ് അച്ചു സുഗന്ധ്. വാനമ്പാടി പരമ്പരയില്‍ അസിസ്റ്റന്‍ഡ് ആയി വര്‍ക്ക് ചെയ്ത ശേഷമാണ് അച്ചു സുഗന്ധ് സാന്ത്വനത്തിലെ കണ്ണേട്ടനായെത്തിയത്.

ഓഡിഷനിലൂടെയാണ് അച്ചു സാന്ത്വനത്തിലേക്കെത്തിച്ചേര്‍ന്നത്. തന്‍റെ ശരീരപ്രകൃതി കഥാപാത്രത്തിന് അനുയോജ്യമായതിനാലാണ് ചിപ്പിചേച്ചി പരമ്പരയിലേക്ക് സെലക്ട് ചെയ്തതെന്ന് അച്ചു പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഴിഞ്ഞദിവസം അച്ചു സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോയാണ് 'കണ്ണേട്ടന്‍റെ' ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വാനമ്പാടി സെറ്റില്‍ സംവിധായകന്‍ ആദിത്യനൊപ്പംനിന്ന് താരങ്ങള്‍ക്ക് സ്‌ക്രിപ്റ്റ് വായിച്ചുകൊടുക്കുന്ന അച്ചുവിനെ വീഡിയോയില്‍ കാണാം. ഇവരെ കൂടാതെ പരമ്പരയില്‍ പത്മിനിയുടെ അച്ചന്‍ വിശ്വനാഥനായെത്തിയ മോഹന്‍ ആയൂര്‍, ചന്ദ്രേട്ടനായെത്തിയ ബാലു മേനോന്‍ എന്നിവരേയും വീഡിയോയില്‍ കാണാം.

നാല് വര്‍ഷത്തോളം സൂപ്പര്‍ഹിറ്റ് എന്ന നിലയില്‍നിന്ന് മാറാതെ സംപ്രേഷണം ചെയ്ത വാനമ്പാടി പരമ്പരയുടെ പിന്നണി പ്രവര്‍ത്തകരില്‍ പലരും സാന്ത്വനത്തിലുമുണ്ട്. വാനമ്പാടി പോലെതന്നെ 'ചിപ്പി മാജിക്ക്' എന്നാണ് സാന്ത്വനത്തേയും ആരാധകര്‍ വിശേഷിപ്പിക്കുന്നത്. വാനമ്പാടിയിലെ പ്രധാന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് താരം സായ് കിരണ്‍ ആണ്. വീഡിയോയില്‍ താനില്ലാത്ത സങ്കടമാണ് അച്ചുവിന്‍റെ പോസ്റ്റിന് സായ് കമന്‍റ് ആയി ഇട്ടിരിക്കുന്നത്.

View post on Instagram


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCoron