മികച്ച ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. രസകരമായ ഒരു കുടുംബ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയത്. 

മികച്ച ഹാസ്യ പരമ്പരകളിലൊന്നാണ് ചക്കപ്പഴം. രസകരമായ ഒരു കുടുംബ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയം നേടിയത്. പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് നടന്നടുത്തു. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത് അഭിനയരംഗത്തേക്കെത്തി. ടിക് ടോക് താരമായ മുഹമ്മദ് റാഫി മറ്റൊരു വേഷത്തിലും. സിനിമാ- സീരിയൽ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. 

View post on Instagram

പൈങ്കിളിയെന്ന പേരിൽ വന്ന കഥാപാത്രം മികച്ച സ്വീകാര്യത നേടിയെടുത്തിരുന്നു. പൈങ്കിളിയിലൂടെ മലയാളിയറിഞ്ഞ ശ്രുതിക്ക് വലിയ ആരാധകരാണ് ഇപ്പോഴുള്ളത്. തന്റെ ആരാധകരോടായി നിരന്തരം വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കാൻ അതുകൊണ്ടുതന്നെ താരം മറക്കാറില്ല. ഇപ്പോഴിതാ വ്യത്യസ്തമായൊരു ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. നിർമാണ തെഴിലാളിയുടെ വേഷത്തിലാണ് ശ്രുതിയുള്ളത്. 'കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം' എന്നൊരു കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇതേ വേഷത്തിൽ 'നാരങ്ങാ മിഠായി' എന്ന പേരിൽ ഒരു ഷോർട്ട് റീൽ സിനിമയും താരം പങ്കുവയ്ക്കുന്നു.

View post on Instagram
View post on Instagram

നർത്തകി കൂടിയാണ് ശ്രുതി. ജേണലിസം വിദ്യാർത്ഥിയായിരിക്കെ തന്നെ നിരവധി ഹ്രസ്വചിത്രങ്ങളും താരം സംവിധാനം ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്. എട്ട് സുന്ദരികളും ഞാനും എന്ന സൂര്യ ടിവി പരമ്പരയിൽ ബാലതാരമായാണ് ശ്രുതി അഭിനയം തുടങ്ങിയത്. പ്രസാദ് നൂറനാടിന്റെ ചിലപ്പോൾ പെൺകുട്ടി എന്ന സിനിമയിലും താരം വേഷമിട്ടിട്ടുണ്ട്. ശ്രുതി ഭാഗമായ നിരവധി സിനിമകൾ റിലീസിനൊരുങ്ങുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona