Asianet News MalayalamAsianet News Malayalam

മമ്മൂട്ടിക്കൊപ്പമുള്ള പയ്യന്‍സിനെ മനസിലായോ? അപൂര്‍വ്വ ചിത്രം പങ്കുവച്ച് സംവിധായകന്‍

സിനിമാപ്രേമികളുടെ ശ്രദ്ധ നേടി ചിത്രം

director Alleppey Ashraf shares a rare pic of mammootty with boy fahadh faasil from the sets of Pappayude Swantham Appoos
Author
First Published Aug 9, 2024, 12:23 PM IST | Last Updated Aug 9, 2024, 12:23 PM IST

സിനിമാതാരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും പ്രേക്ഷകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു ചിത്രം സിനിമാപ്രേമികളുടെ ശ്രദ്ധ നേടുകയാണ്. മുപ്പതിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു ഗ്രൂപ്പ് ഫോട്ടോ ആണിത്. ഒരു സിനിമാ ലൊക്കേഷനില്‍ നിന്ന് പകര്‍ത്തിയതെന്ന് തോന്നിപ്പിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി, ഫാസില്‍, സിദ്ദിഖ്- ലാല്‍ തുടങ്ങിയവരൊക്കെയുണ്ട്. എന്നാല്‍ ചിത്രം കൂടുതല്‍ കൗതുകം പകരുന്നത് മമ്മൂട്ടിയുടെ ഓരം പറ്റി നില്‍ക്കുന്ന ഒരു കുട്ടി കാരണമാണ്. മറ്റാരുമല്ല, കുട്ടിയായ ഫഹദ് ഫാസില്‍ ആണ് ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത്.

സംവിധായകന്‍ ആലപ്പി അഷ്റഫ് ആണ് ഈ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഫാസില്‍ സംവിധാനം ചെയ്ത പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് ഇതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി കമന്‍റില്‍ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച പപ്പയുടെ സ്വന്തം അപ്പൂസ് 1992 ലാണ് തിയറ്ററുകളില്‍ എത്തിയത്.

 

അതേസമയം ഫഹദിന്‍റെ പിറന്നാള്‍ ദിനമായിരുന്ന ഇന്നലെ അദ്ദേഹത്തിന്‍റെ പുതിയൊരു ചിത്രം പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിച്ച്, രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്‍റെ പേരും മറ്റ് വിവരങ്ങളുമൊന്നും പ്രഖ്യാപിച്ചിട്ടില്ല. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്‍ജി പണിക്കര്‍ സംവിധാന രംഗത്തേക്ക് വീണ്ടും എത്തുന്നത്. അതേസമയം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളാണ് ഫഹദിന്‍റേതായി പുറത്തെത്താനുള്ളത്. ആവേശമാണ് അദ്ദേഹത്തിന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയത്. വന്‍ സാമ്പത്തിക വിജയമാണ് ഈ ചിത്രം നേടിയത്. മറുഭാഷാ സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയിരുന്നു ആവേശം.

ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios