Asianet News MalayalamAsianet News Malayalam

'നിങ്ങളുടെ ജോഡി പൊരുത്തം സൂപ്പർ', തേജസിനും മാളവികക്കും കൈയടിച്ച് ആരാധകർ

തേജസിനെ കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നത് പെങ്ങള്‍ താരയാണോ, അതോ ഭാര്യ മാളവികയാണോ എന്ന ടാസ്‌ക് വീജിയോ ആണ് മാളവിക പുതുതായി പങ്കുവച്ചിരിയ്ക്കുന്നത്. 

Fans applauded Tejas and Malavika for 'Your pair Super' vvk
Author
First Published Apr 30, 2024, 9:47 PM IST | Last Updated Apr 30, 2024, 9:47 PM IST

കൊച്ചി: പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് തേജസും മാളവികയും. യൂട്യൂബിലൂടെയാണ് ഇപ്പോള്‍ മാളിവിക സ്ഥിരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. നാട്ടിലെത്തിയ തേജസിനൊപ്പമുള്ള വീഡിയോകളെല്ലാം രസകരമാണ്. ഏറ്റവും പുതിയ വീഡിയോയു ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

തേജസിനെ കൂടുതല്‍ മനസ്സിലാക്കിയിരിക്കുന്നത് പെങ്ങള്‍ താരയാണോ, അതോ ഭാര്യ മാളവികയാണോ എന്ന ടാസ്‌ക് വീജിയോ ആണ് മാളവിക പുതുതായി പങ്കുവച്ചിരിയ്ക്കുന്നത്. തന്റെ ഇഷ്ടങ്ങളും താത്പര്യങ്ങളും എല്ലാം അടങ്ങിയ ചോദ്യങ്ങള്‍ പ്രിപ്പെയര്‍ ചെയ്തത് തേജസ് തന്നെയാണ്. 15 ചോദ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. ചെറുപ്പത്തില്‍ ഏറ്റവും ആദ്യം തേജസ് വളര്‍ത്തിയ പെറ്റ് ഏതായിരുന്നു എന്ന കാര്യത്തില്‍ മാത്രമാണ് മാളവികയ്ക്ക് ചെറുതായി തെറ്റ് പറ്റിയത്. ബാക്കി ശരിയുത്തരം തന്നെ പറഞ്ഞു. ഒന്ന് രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാന്‍ തേജസ് പെങ്ങളെ സഹായിക്കുന്നുണ്ട്. പക്ഷെ എന്നിട്ടും വിജയിച്ചത് മാളവിക തന്നെയാണ്. രണ്ട് ചോദ്യത്തിന് ഉത്തരം താര തെറ്റിച്ചു. എന്നിരുന്നാലും ഭൂരിഭാഗം ചോദ്യങ്ങള്‍ക്കും ഉത്തരം അറിയാം.

പരാജയപ്പെട്ടതില്‍ വിഷമം ഒന്നും ഇല്ല, ഇങ്ങനെ തന്നെ വേണം എന്നാണ് താര പറഞ്ഞത്. ഇപ്പോള്‍ തേജസേട്ടനൊപ്പം കൂടുതല്‍ സമയവും ചെലവഴിക്കുന്നത് താനായത് കൊണ്ടാണ് എനിക്ക് ജയിക്കാന്‍ പറ്റിയത്, അല്ലെങ്കില്‍ ചേച്ചിയും കറക്ട് ഉത്തരം പറഞ്ഞേനെ എന്ന് മാളവിക പറയുന്നു. എന്ത് എങ്ങനെയായാലും നിങ്ങളുടെ ജോഡി പൊരുത്തം സൂപ്പറാണെന്ന് ആരാധകര്‍ പറയുന്നു.

നായികാ നായകന്‍ എന്ന ഷോയിലൂടെയാണ് മാളവികയും തേജസും ഇന്റസ്ട്രിയിലേക്ക് എത്തിയത്. അതിന് ശേഷം തേജസ് ഒരു സിനിമ ചെയ്തുവെങ്കിലും, പിന്നീട് അഭിനയജീവിതം ഉപേക്ഷിച്ചു. മാളവിക ഇടയ്ക്ക് സീരിയലുകളില്‍ സജീവമായിരുന്നു. പക്ഷെ ഇപ്പോള്‍ യൂട്യൂബിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നത്. നായികാ - നായകനിലെ ബന്ധമാണ് ഇരുവരുടെയും പ്രണയ വിവാഹത്തിന് സാഹചര്യമൊരുക്കിയത്. 

ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

ഫഫാ സൂപ്പര്‍ സ്റ്റാര്‍, പതിറ്റാണ്ടിന്‍റെ സിനിമ: 'ആവേശ'ത്തില്‍ നയന്‍താരയും.!

Latest Videos
Follow Us:
Download App:
  • android
  • ios